എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കൊല്ലം ലോക്‌സഭാ അംഗവും ആർ.എസ്.പി നേതാവുമായ എൻ.കെ പ്രേമചന്ദ്രൻ എം.പിയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഡൽഹിയിലുള്ള പ്രേമചന്ദ്രന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ലോക്‌സഭാ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രേമചന്ദ്രനുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വർഷകാല സമ്മേളനത്തിലെ വിവിധ സെഷനുകളിൽ എൻ.കെ പ്രേമചന്ദ്രൻ പങ്കെടുത്തിരുന്നു. സെപ്റ്റംബർ 16ന് ലോക്‌സഭാ ചെയറിൽ ഇരിക്കാനും പ്രേമചന്ദ്രന് അവസരം ലഭിച്ചിരുന്നു. പാർലമെന്‍‌‍ററി ജീവിതത്തിലെ അഭിമാനകരമായ നിമിഷമെന്നായിരുന്നു ഇതേക്കുറിച്ച് ഫേസ്ബുക്കിൽ പ്രേമചന്ദ്രൻ കുറിച്ചത്.

ഇതുവരെ 30 പാർലമെന്‍റ് അംഗങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പടെയുള്ളവർ ചികിത്സയിലാണ്. കൂടുതൽ അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പാർലമെന്‍റ് വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്