ചാണകത്തിൽ നിന്ന് ഇന്ത്യയിലെ ആദ്യത്തെ പെയിന്റ്; ബ്രാൻഡ് അംബാസഡർ നിതിൻ ഗഡ്കരി

ചാണകത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഖാദി പ്രകൃതിക് പെയിന്റിന്റെ ബ്രാൻഡ് അംബാസഡറാകുമെന്നും രാജ്യമെമ്പാടും ഇത് പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്ര എംഎസ്എംഇ മന്ത്രി നിതിൻ ഗഡ്കരി. ചാണകത്തിൽ നിന്നുള്ള പെയിന്റ് നിർമ്മാണം ഏറ്റെടുക്കാൻ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

ഈ പെയിന്റിന്റെ ജയ്പൂരിലെ പുതിയ ഓട്ടോമേറ്റഡ് മാനുഫാക്ചറിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത അദ്ദേഹം, രാജ്യത്തെ ഗ്രാമീണ, കാർഷിക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ ശാക്തീകരിക്കുന്നതിന് ഇത് വളരെയധികം ഉപകരിക്കുമെന്ന് പറഞ്ഞു.

ചാണകത്തിൽ നിന്ന് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഒരേയൊരു പെയിന്റാണിതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ലക്ഷക്കണക്കിന് കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനത്തേക്കാൾ സന്തോഷകരവും സംതൃപ്‌തികരവുമാണ് ഈ ഉൽ‌പാദന യൂണിറ്റിന്റെ ഉദ്ഘാടനം എന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

“ദരിദ്രരിൽ ദരിദ്രരായവരുടെ പ്രയോജനത്തിനായി സുസ്ഥിര വികസനം സൃഷ്ടിക്കുന്നതിന് ഖാദി പ്രകൃതിക് പെയിന്റിന് കഴിയും, ഓരോ ഗ്രാമത്തിലും ഖാദി പ്രകൃതിക് പെയിന്റ് യൂണിറ്റ് സ്ഥാപിക്കുകയാണ് ലക്ഷ്യം,” ഗഡ്കരിയെ ഉദ്ധരിച്ച് മന്ത്രാലയം അറിയിച്ചു.

ജയ്പൂരിലെ കുമാരപ്പ നാഷണൽ ഹാൻഡ്‌മെയ്ഡ് പേപ്പർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാമ്പസിലാണ് പുതിയ പ്ലാന്റ് സ്ഥാപിച്ചത്. പുതിയ യൂണിറ്റ് കമ്മീഷൻ ചെയ്യുന്നത് പെയിന്റിന്റെ ഉൽപാദന ശേഷി ഇരട്ടിയാക്കും. നിലവിൽ പ്രതിദിനം 500 ലിറ്റർ ഉത്പാദനം നടത്തുന്നു, ഇത് പ്രതിദിനം 1,000 ലിറ്റർ വരെ ഉയരും.

“ഡിസ്റ്റെംപർ, എമൽഷൻ എന്നീ രണ്ട് വേരിയന്റുകളിൽ പെയിന്റ് ലഭ്യമാണ്; ആൻറി ബാക്ടീരിയൽ, ആൻറി ഫംഗസ്, പ്രകൃതി താപ ഇൻസുലേഷൻ പ്രോപ്പർട്ടികൾ പോലുള്ള എട്ട് പ്രയോജനങ്ങൾ അഥവാ “അഷ്ടലാഭ്” ഖാദി പ്രകൃതിക് പെയിന്റിൽ അടങ്ങിയിരിക്കുന്നു എന്നാണ് സർക്കാർ പറയുന്നത്. ഈ പെയിന്റ് പരിസ്ഥിതി സൗഹൃദവും വിഷരഹിതവും മണമില്ലാത്തതും ചെലവ് കുറഞ്ഞതുമാണെന്നും സർക്കാർ അവകാശപ്പെട്ടു.

Latest Stories

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി