ഇന്ത്യ മുന്നണിയിൽ പിളർപ്പിന് സാധ്യത; പരസ്യ വിമർശനവുമായി നിതീഷ് കുമാർ

ബിജെപിയ്ക്കെതിരെ പൊരുതാനും എൻഡിഎ സർക്കാരിനെ താഴെയിറക്കാനും ദേശീയതലത്തിൽ പ്രതിപക്ഷ കക്ഷികൾ ചേർന്ന് രൂപീകരിച്ച ഇന്ത്യ മുന്നണിയിൽ പൊട്ടിത്തെറിയെന്ന് സൂചന. മുന്നണിയിലെ ഭിന്നതകൾ വെളിവാക്കുന്ന പ്രതികരണമാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിനെതിരെയാണ് നിതീഷ് കുമാറിന്റെ ശബ്ദം ഉയർന്നത്.

ലോക്സഭ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ലെന്ന് നിതീഷ് കുമാര്‍ തുറന്നടിച്ചു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടിയുമായി നിതീഷ് കുമാർ നേരത്തെ തന്നെ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ സഖ്യരൂപീകരണം നടന്നതല്ലാതെ മറ്റ് പുരോഗതികളൊന്നും ഇല്ലെന്നായിരുന്നു വിമർശനം.കോൺഗ്രസിന്റെ ശ്രദ്ധ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലാണെന്നും നിതീഷ് കുമാർ വിമർശിച്ചു. എന്നാൽ നിതീഷ് കുമാർ ഉർത്തിയ വിമർശനങ്ങളോട് കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കോൺഗ്രസ് പ്രതികരിച്ചില്ലെങ്കിലും നിതീഷ് കുമാറിന്റെ പ്രസ്താവനയേയും, നിലവിലെ സാഹചര്യത്തേയും പരിഹസിച്ച് ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധി നടത്തേണ്ടത് ഇന്ത്യ ജോഡോ യാത്രയാണെന്നായിരുന്നു ബിജെപി നേതാവ് ഷെഹ്​സാദ് പൂനെവാലയുടെ പരിഹാസം. ഇന്ത്യ സഖ്യത്തിന് ഉത്തരവാദിത്തമോ കാഴ്ചപ്പാടോ ഇല്ലെന്നും, സ്വന്തം താല്‍പര്യങ്ങള്‍ നിറവേറ്റാന്‍ കൈകോര്‍ത്തവരെന്നുമായിരുന്നു അമിത് ഷായുടെ പരിഹാസം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ