നിരവ് മോദിയുടെ 100 കോടി മൂല്യമുള്ള ആഡംബര ബംഗ്ലാവ് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു തകര്‍ത്തു; നടപടിക്ക് നേതൃത്വം നല്‍കിയത് റായ്ഗഡ് ജില്ലാ കളക്ടര്‍

വായ്പാ തട്ടിപ്പ് നടത്തിയ ശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞ നിരവ് മോദിയുടെ 100 കോടി മൂല്യമുള്ള ആഡംബര ബംഗ്ലാവ് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു. മുംബൈ ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബംഗ്ലാവ് തകര്‍ക്കുന്ന നടപടിക്ക് റായ്ഗഡ് ജില്ലാ കളക്ടര്‍ നേതൃത്വം നല്‍കി.

ഭൂമി കയ്യേറിയാണ് അലിബാഗില്‍ നിരവ് മോദി ഈ ആഡംബര കെട്ടിടം നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടത്. പരിസ്ഥിതി ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച കെട്ടിടം സ്വാഭാവിക രീതിയില്‍ പൊളിക്കുന്നതിന് മാസങ്ങള്‍ ആവശ്യമായി വരുമെന്ന് വിദഗ്ധര്‍ അറിയിച്ചു. ഇതോടെയാണ് നിയന്ത്രിത സ്ഫോടനങ്ങള്‍ നടത്തി ബംഗ്ലാവ് പൊളിച്ചു മാറ്റാന്‍ ജില്ലാ കളക്ടര്‍ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചത്.

സ്ഫോടക വസ്തുക്കള്‍ ആദ്യം തൂണുകള്‍ തുളച്ച് അതില്‍ നിക്ഷേപിച്ചു. തുടര്‍ന്ന് റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തി തകര്‍ത്തു.  മുപ്പത്തിമൂവായിരം ചതുരശ്ര അടിയില്‍ സ്ഥിതി ചെയ്തിരുന്ന കെട്ടിടം ഡയനാമിറ്റ് വെച്ചാണ് തകര്‍ത്തത്. ഈ കെട്ടിടം കൈവിട്ട് പോകാതിരിക്കാന്‍ നിരവ് കേസ് നടത്തിയിരുന്നു. പക്ഷേ കേസ് കോടതിയില്‍ പരാജയപ്പെട്ടു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്