ലണ്ടന്‍ തെരുവുകളില്‍ ഒരു കൂസലുമില്ലാതെ വിലസി നിരവ് മോദി; ഒറ്റനോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാന്‍ പറ്റാത്ത ലുക്ക്, ക്യാമറക്കണ്ണില്‍ കുടുങ്ങി- വീഡിയോ

കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് മുങ്ങിയ വജ്രവ്യാപാരി നിരവ് മോദി ലണ്ടനില്‍ സുഖവാസത്തിലാണ്. പടിഞ്ഞാറന്‍ ലണ്ടനിലെ ആഡംബര പാര്‍പ്പിടത്തിലാണ് മുഖച്ഛായ തന്നെ മാറ്റി നിരവിന്റെ സുഖവാസമെന്ന് ബ്രിട്ടീഷ് മാധ്യമമായ ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തില്‍ സ്വതന്ത്രനായി വിലസുന്ന നിരവ് മോദിയുടെ വീഡിയോ ടെലഗ്രാഫ് പുറത്ത വിട്ടിട്ടുണ്ട്.

ലണ്ടനിലും മറ്റൊരു പേരില്‍ വജ്രവ്യാപാരം നടത്തുകയാണ് നിരവ് മോദിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴും വജ്രവ്യാപാരം നടത്തുന്നുണ്ടോ, എത്ര നാള്‍ ലണ്ടനിലുണ്ടാകും തുടങ്ങിയ റിപ്പോര്‍ട്ടറുടെ ചോദ്യങ്ങള്‍ക്ക് “നോ കമന്റ്” എന്ന് മാത്രമാണ് നിരവ് പറയുന്നത്. റിപ്പോര്‍ട്ടര്‍ അദ്ദേഹത്തെ വിടാതെ പിന്തുടരുന്നുണ്ടങ്കെിലും “ക്ഷമിക്കണം ഒന്നും പറയാനില്ലെന്ന്” പറഞ്ഞ് നിരവ് ഒഴിഞ്ഞു മാറുകയ.ാണ്.

ലണ്ടനിലെ വെസ്റ്റ് എന്‍ഡില്‍ 80 ലക്ഷം പൗണ്ടിന്റെ (ഏകദേശം 73 കോടി) അപ്പാര്‍ട്ട്‌മെന്റിലാണ് നിരവിന്റെ താമസം. ഏകദേശം ഏഴു ലക്ഷത്തിലധികം രൂപ വില വരുന്ന ജാക്കറ്റാണ് നിരവ് ധരിച്ചിരിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,600 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിലാണ് ഇന്ത്യന്‍ ഏജന്‍സികള്‍ നിരവിനെതിരെ അന്വേഷണം നടത്തുന്നത്. നിരവിനെ ബ്രിട്ടനില്‍ നിന്നു തിരികെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ദിവസം മുംബൈ അലിബാഗിലെ കടലോര പ്രദേശത്തുള്ള നിരവിന്റെ 100 കോടി രൂപയുടെ ആഡംബര ബംഗ്ലാവ് കോടതി നിര്‍ദേശ പ്രകാരം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു തകര്‍ത്തിരുന്നു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്