നീരവ് മോദി 'ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളി': മുംബൈ കോടതി

നീരവ് മോദിയെ “ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളി”യായി മുംബൈയിലെ പ്രത്യേക കോടതി പ്രഖ്യാപിച്ചു. വിജയ് മല്യയ്ക്ക് ശേഷം കഴിഞ്ഞ വർഷം പാസാക്കിയ തട്ടിപ്പ് വിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്തപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് നീരവ് മോദി. മോദി ഇപ്പോൾ ലണ്ടനിലെ വാണ്ട്സ്‌വർത്ത് ജയിലിലാണ്. രണ്ട് ബില്യൺ ഡോളറിന്റെ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) കള്ളപ്പണം വെളുപ്പിക്കൽ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കേസിൽ തന്നെ ഇന്ത്യക്ക് കൈമാറരുതെന്നാണ് മോദി ലണ്ടനിലെ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച നടന്ന വാദം കേൾക്കലിൽ ഇയാളെ കസ്റ്റഡിയിൽ വിട്ടു. ജനുവരി 2 ന് വീഡിയോ ലിങ്ക് വഴി ഹാജരാകാൻ ആവശ്യപ്പെട്ടു.

സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം വിദേശത്തേക്ക് പലായനം ചെയ്യുന്നവരെ പിടികൂടാൻ രൂപകൽപ്പന ചെയ്ത ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫൻഡർ (ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളി) നിയമത്തിൽ കഴിഞ്ഞ ഓഗസ്റ്റിൽ രാഷ്ട്രപതി ഒപ്പുവച്ചു. നിയമനടപടി ഒഴിവാക്കുന്നതിനായി രാജ്യത്ത് നിന്ന് പലായനം ചെയ്യുന്ന ഉയർന്ന സാമ്പത്തിക കുറ്റവാളികളെ തടയുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. പുതിയ നിയമമനുസരിച്ച്, “ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളി”, കുറഞ്ഞത് 100 കോടി രൂപയോ അതിൽ കൂടുതലോ ഉൾപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച വ്യക്തിയാണ്, ഇയാൾ പ്രോസിക്യൂഷൻ ഒഴിവാക്കാൻ ഇന്ത്യയിൽ നിന്നും പലായനം ചെയ്ത ആളുമായിരിക്കും.

ഇന്ത്യൻ സർക്കാർ ഉന്നയിച്ച ആരോപണത്തെത്തുടർന്ന് സ്‌കോട്ട്‌ലൻഡ് യാർഡ് വിധിച്ച വാറണ്ടിൽ മാർച്ച് 19 ന് അറസ്റ്റിലായതിനുശേഷം നീരവ് മോദി ഇംഗ്ലണ്ടിലെ ഏറ്റവും തിരക്കേറിയ ജയിലുകളിലൊന്നായ വാണ്ട്സ്‌വർത്തിലാണ് കഴിയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക