മാധ്യമങ്ങള്‍ക്കു നേരെയുള്ള നഗ്നമായ കടന്നുകയറ്റം; അന്വേഷണ ഏജന്‍സികളെ മോദി സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തുന്നു; ന്യൂസ് ക്ലിക്ക് എഡിറ്ററുടെ അറസ്റ്റില്‍ പോളിറ്റ് ബ്യുറോ

മാധ്യമങ്ങള്‍ക്കു നേരെയുള്ള നഗ്നമായ കടന്നുകയറ്റമാണ് ഡല്‍ഹി പൊലീസിന്റെ ന്യൂസ് ക്ലിക്കിന് നേരെയുള്ള റെയ്ഡെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ. മൗലികാവകാശമായ ആവിഷ്‌കാരസ്വാതന്ത്ര്യത്തെയാണ് കടന്നാക്രമിക്കുന്നത്.

ഒരു എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അതിരാവിലെ നിരവധി പത്രപ്രവര്‍ത്തകരുടെയും, സ്റ്റാന്‍ഡ് – അപ്പ് കോമഡിയന്‍മാരുടെയും, ശാസ്ത്രജ്ഞര്‍, സാംസ്‌കാരിക ചരിത്രകാരന്മാര്‍, നിരൂപകര്‍ എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയത്. യുഎപിഎയുടെ പല വിഭാഗങ്ങളും ഉള്‍പ്പെടുത്തിയാണ് പൊലീസ് ക്രൂരത അരങ്ങേറിയത് – പിബി പ്രസ്താവനയില്‍ പറഞ്ഞു.

മാധ്യമങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും നേരെയുള്ള നഗ്‌നമായ കടന്നാക്രമണമാണിത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ വിവിധ മാധ്യമങ്ങളെ അടിച്ചമര്‍ത്താനും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും അന്വേഷണ ഏജന്‍സികളെ മോദി സര്‍ക്കാര്‍ വിന്യസിച്ചു. ബിബിസി, ന്യൂസ് ലോണ്‍ഡ്രി, ദൈനിക് ഭാസ്‌കര്‍, ഭാരത് സമാചാര്‍, കസ്മീര്‍ വാല, വയര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നേരെയും കേന്ദ്ര ഏജന്‍സികളുടെ നടപടികളുണ്ടായി.

സത്യം പറയുന്ന മാധ്യമപ്രവര്‍ത്തകരെ അധികാരം ഉപയോഗിച്ച് ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. മാധ്യമങ്ങളെ ലക്ഷ്യമിട്ട് പീഡിപ്പിക്കാനും അടിച്ചമര്‍ത്താനുമുള്ള ചിട്ടയായ ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ ജനാധിപത്യ ചിന്താഗതിയുള്ള ദേശസ്‌നേഹികള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ