പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം; ഇന്ന് മുതൽ നിരവധി മാറ്റങ്ങൾ, വിശദമായി അറിയാം

സാമ്പത്തിക രംഗത്ത് അടക്കം ഒട്ടേറെ മാറ്റങ്ങളുമായി 2025-26 സാമ്പത്തിക വർഷത്തിന് തുടക്കമായി. കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം, ആദായ നികുതി, യുപിഐ തുടങ്ങിയ സേവനങ്ങളിലെല്ലാം മാറ്റങ്ങളുണ്ട്.

പുത്തൻ മാറ്റങ്ങൾ

  • കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള പുതിയ പെൻഷൻ സ്കീം ഇന്ന് മുതൽ നിലവിൽ വരും.
  • നിലവിലുള്ള ജീവക്കാർ യുപിഎസിലേക്ക് മാറാൻ ജൂൺ 30 ന് മുൻപ് ഓപ്ഷൻ നൽകണം.
  • ആദായ നികുതി പുതിയ സ്ലാബിൽ പൂർണമായും ആദായ നികുതി ഒഴിവിനുള്ള വാർഷിക വരുമാന പരിധി പുതിയ സാമ്പത്തിക വർഷം മുതൽ 7 ലക്ഷം രൂപയിൽ നിന്ന് 12 ലക്ഷം രൂപയാകും.
  • 15 വർഷം കഴിഞ്ഞ ഇരു ചക്ര വാഹനങ്ങൾക്കും സ്വകാര്യ മുചക്ര വാഹനങ്ങൾക്കും റോഡ് നികുതി 900 രൂപയിൽ നിന്ന് 1350 രൂപ ആകും.
  • മൂന്ന് മാസം വരെ ഉപയോഗിക്കാത്ത മൊബൈൽ നമ്പറുകൾ ഇന്ന് മുതൽ യുപിഐ അക്കൗണ്ടിൽ നിന്ന് നീക്കും. സൈബർ തട്ടിപ്പുകൾ തടയാനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.
  • 750 കിലോ വരെയുള്ള സ്വകാര്യ കാറിന് 6400 ൽ നിന്ന് 9600 രൂപ ആകും. കാറുകളുടെ ഭാരത്തിന് അനുസരിച്ച് നികുതികളിൽ മാറ്റം വരും.
  • ഇന്ന് മുതൽ 15 ലക്ഷത്തിന് മുകളിൽ ഉള്ള ഇലക്ട്രിക് വാഹനങ്ങളുടെ വില കൂടും. 15 ലക്ഷത്തിന് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് മൂന്ന് മുതൽ അഞ്ച് ശതമാനം വരെയാണ് നികുതി കൂടുന്നത്.
  • വിവിധ കാർ കമ്പനികൾ ഇന്ന് മുതൽ 2 മുതൽ നാല് ശതമാനം വരെ വില കൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
  • 24 മണിക്കൂർ എങ്കിലും ഒരു ജില്ലയിൽ മൊബൈൽ സേവനം മുടങ്ങിയാൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഇന്ന് മുതൽ നഷ്ടപരിഹാരം ലഭിക്കും.
  • ആധാറും പാൻ നമ്പറും തമ്മിൽ ബന്ധിപ്പിക്കാത്തവർക്ക് ഓഹരി നിക്ഷേപത്തിന് ലാഭ വിഹിതം കിട്ടില്ല.
  • കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഇന്ന് മുതൽ കൂടും. 346 രൂപ എന്നത് 23 രൂപ കൂടി 369 രൂപ ആകും.
  • ഭൂനികുതിയിൽ 50 ശതമാനം വർധനയാണ് ഇന്ന് മുതൽ ഈടാക്കുക. 23 ഇനം കോടതി ഫീസുകളും കൂടും.
  • സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം കൂടും, ദിവസ വേതന, കരാർ ജീവനക്കാരുടെ ശമ്പളം 5 ശതമാനം ഉയരും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ