രാജസ്ഥാനിലെ കോട്ട സർക്കാർ ആശുപത്രിയിൽ വീണ്ടും ശിശുമരണം; എട്ട് മണിക്കൂറിനിടെ മരിച്ചത് ഒമ്പത് നവജാത ശിശുക്കള്‍

രാജസ്ഥാനിലെ കോട്ട ആശുപത്രിയില്‍ വീണ്ടും നവജാത ശിശു മരണം. കോട്ടയിലെ ജെ കെ ലോൺ സർക്കാർ ആശുപത്രിയില്‍ എട്ട് മണിക്കൂറിനിടെ 9 നവജാത ശിശുക്കൾ മരിച്ചു. രാജസ്ഥാന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ബുധനാഴ്ച രാത്രി അഞ്ച് കുട്ടികളും ഇന്നലെ നാല് കുട്ടികളുമാണ് മരിച്ചത്. മൂന്ന് കുട്ടികള്‍ ആശുപത്രിയിലെത്തിയപ്പോള്‍ തന്നെ മരിച്ചിരുന്നുവെന്നും മറ്റു മൂന്ന് കുട്ടികള്‍ ജന്മനാ ഉള്ള രോഗം കാരണവും മറ്റ് മൂന്ന് കുട്ടികള്‍ പെട്ടെന്നും മരിക്കുകയായിരുന്നുവെന്ന് കോട്ട മെഡിക്കല്‍ കോളജിന് നല്‍കിയ റിപ്പോർട്ടിൽ പറയുന്നു. ഒന്ന് മുതൽ ഏഴ് ദിവസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.

കഴിഞ്ഞ വർഷം അവസാനം 35 ദിവസത്തിനിടെ നൂറിലധികം കുട്ടികൾ ഇതേ ആശുപത്രിയിൽ മരിച്ചിരുന്നു. സംഭവത്തിൽ രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശർമ അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രിയിൽ നിന്ന് മന്ത്രി റിപ്പോർട്ട് തേടി. ആശുപത്രിയുടെ വീഴ്ചയാണ് മരണകാരണമെന്ന് മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കൾ ആരോപിച്ചു. എന്നാൽ മരണം അണുബാധ കൊണ്ടല്ലെന്നും അസ്വാഭാവികതയില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ