നെറ്റ് സ്കോർ ഇനി പിഎച്ച്ഡി പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത; മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യുജിസി

പിഎച്ച്ഡി പ്രവേശനത്തിന് പുതിയ മാനദണ്ഡങ്ങളുമായി യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി). ഇനി മുതല്‍ ഗവേഷണത്തിന് പ്രവേശനം ലഭിക്കാൻ നെറ്റ് സ്കോർ മാത്രം മതിയാകും. സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ തന്നെ പ്രവേശനം നൽകണമെന്നാണ് പരിഷ്കരിച്ച നിര്‍ദേശം. ഇതുസംബന്ധിച്ച വിശദമായ ഉത്തരവും യുജിസി പുറത്തിറക്കി. ഈ പരിഷ്കാരത്തോടെ യുജിസി നെറ്റ് സകോർ ഗവേഷണത്തിനുള്ള അടിസ്ഥാന യോഗ്യതയായി മാറും.

നേരത്തെ നെറ്റിന് പുറമെ ജെആര്‍എഫ് കൂടി ലഭിച്ചവർക്ക് മാത്രമായിരുന്നു നേരിട്ട് ഗവേഷണത്തിന് പ്രവേശനം അനുവദിച്ചിരുന്നത്. ജെആര്‍എഫ് ഇല്ലാത്തവര്‍ക്ക് എന്‍ട്രസ് പരീക്ഷ എഴുതിയാലെ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചിരുന്നുള്ളു. ഇനി നെറ്റ് പാസായി നിശ്ചിത കട്ട്ഓഫ് മാര്‍ക്ക് നേടിയവര്‍ക്ക് പിഎച്ച്ഡിക്ക് നേരിട്ട് പ്രവേശനം നേടാനാകും.

എല്ലാ സർവകലാശാലകളും പുതിയ നിർദേശം നടപ്പാക്കണമെന്ന് യുജിസി ഉത്തരവില്‍ വ്യക്തമാക്കി. പിഎച്ച്ഡി പ്രവേശനത്തിന് ഒന്നിലധികം എന്‍ട്രസ് പരീക്ഷ എഴുതേണ്ട സാഹചര്യം ഇതുവരെയുണ്ടായിരുന്നു. പിഎച്ച്ഡി പ്രവേശനത്തിന് ദേശീയ തലത്തില്‍ ഒറ്റ എന്‍ട്രസ് പരീക്ഷ മാനദണ്ഡമാക്കുന്നതിന്‍റെ ഭാഗമായാണ് നെറ്റ് മാനദണ്ഡമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

2020ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്‍റെ ഭാഗമായി വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ തീരുമാനം.വര്‍ഷത്തില്‍ ജൂണ്‍, ഡിസംബര്‍ മാസങ്ങളിലായി രണ്ടു തവണയാണ് നെറ്റ് പരീക്ഷ നടക്കുന്നത്. പുതിയ പരിഷ്ക്കാരത്തോടെ സർവകലാശാലകൾ നേരിട്ട് നടത്തുന്ന പി എച്ച് ഡി എൻട്രൻസ് പരീക്ഷകൾ ഇല്ലാതെയാകുമെന്ന് അക്കാദമിക്ക് രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു.

2024 ജൂണ്‍ മുതല്‍ നെറ്റ് മാനദണ്ഡമാക്കി പ്രവേശനം അനുവദിക്കുന്ന കാര്യങ്ങള്‍

1.നെറ്റിനൊപ്പം ജെആര്‍എഫ് നേടുന്നവര്‍ക്ക് നേരിട്ട് പിഎച്ച്ഡി പ്രവേശനം

2.ജെആര്‍എഫ് ഇല്ലാതെ നെറ്റ് പാസായി അസിസ്റ്റന്‍റ് പ്രൊഫസറായുള്ള നിയമനം

3.നെറ്റ് മാത്രം പാസാകുന്നവര്‍ക്ക് അസിസ്റ്റന്‍റ് പ്രഫസര്‍ നിയമനത്തിനും പിഎച്ച്ഡി പ്രവേശനത്തിനും യോഗ്യത

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു