130 കോടി ജനങ്ങള്‍ക്കു മുമ്പില്‍ ശിരസ് നമിക്കുന്നു; ഇത് ഇന്ത്യയുടെയും ജനാധിപത്യത്തിന്റെയും വിജയം; താന്‍ ദുരുദ്ദേശത്തോടെ ഒന്നും ചെയ്യില്ലെന്നും മോദി

ബി.ജെ.പിയുടെ വിജയം ഇന്ത്യയുടേയും ജനാധിപത്യത്തിന്റേയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരുദ്ദേശത്തോടെ താന്‍ ഒന്നും ചെയ്യില്ലെന്നും മോദി പറഞ്ഞു. ബിജെപിക്കു വേണ്ടി കേരളത്തില്‍ ജീവത്യാഗം ചെയ്ത പ്രവര്‍ത്തകരെ അമിത് ഷാ വിജയപ്രസംഗത്തില്‍ അനുസ്മരിച്ചു.

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കിയിരുന്നു. പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ മോദിയെ സ്വീകരിച്ചു. രാജ്‌നാഥ് സിങ്ങ്, സുഷമ സ്വരാജ്, ശിവ്‌രാജ് സിങ്ങ് ചൗഹാന്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ സന്നിഹിതരായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് ജയിച്ച ജഗന്‍ മോഹന്‍ റെഡ്ഡിയേയും നവീന്‍ പട്‌നായിക്കിനേയും അമിത് ഷാ അഭിനന്ദിച്ചു. ബിജെപിയുടെ ബംഗാളിലെ മുന്നേറ്റം വരും ദിനങ്ങളിലേയ്ക്കുള്ള മുന്നറിയിപ്പാണെന്നും അമിത് ഷാ പറഞ്ഞു.

130 കോടി ജനങ്ങളുടെ മുന്നില്‍ ശിരസ് നമിക്കുന്നു. താന്‍ ദുരുദ്ദേശത്തോടെയോ സ്വാര്‍ത്ഥതയോടെയോ ഒരു കാര്യവും പ്രവര്‍ത്തിക്കില്ല. എതിരാളികളുള്‍പ്പെടെ എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്നോട്ടുപോകും. ജാതി രാഷ്ട്രീയത്തെയും കുടുംബാധിപത്യത്തെയും ജനവിധി കടപുഴക്കിയെറിഞ്ഞു. മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിഞ്ഞില്ല. മോദി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ ചൗക്കിദാര്‍ വിശേഷണം നീക്കി. ചൗക്കിദാര്‍ വിശേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്കു നീങ്ങാനുള്ള സമയമായതു കൊണ്ടാണ് ചൗക്കിദാര്‍ വിശേഷണം നീക്കിയതെന്നും മോദി വിശദീകരിച്ചു.

Latest Stories

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്