അഭിനന്ദനം അറിയിച്ചവര്‍ക്ക് മറുപടിയുമായി നരേന്ദ്ര മോദി; 'ചൗക്കിദാറി'നെ ട്വിറ്ററില്‍ നിന്ന് നീക്കി

17-ാം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി കൈവരിച്ച വിജയത്തില്‍ അഭിനന്ദനമറിയിച്ച രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് മറുപടി നല്‍കി നരേന്ദ്ര മോദി. എല്ലാവരുടെയും അഭിനന്ദന ട്വീറ്റുകള്‍ക്ക് മോദി മറുപടി നല്‍കിയിട്ടുണ്ട്. ജനവിധി മാനിക്കുന്നെന്നും മോദിയ്ക്കും എന്‍ഡിഎയ്ക്കും വിജയത്തില്‍ അഭിനന്ദനങ്ങളെന്നും രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

എം കെ സ്റ്റാലിന്‍, ഒമര്‍ അബ്ദുള്ള, ചന്ദ്രബാബു നായിഡു, ഡൊണാള്‍ഡ് ട്രംപ് എന്നിവരും മോദിയ്ക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം, ചൗക്കിദാര്‍ എന്ന പേരിനൊപ്പമുള്ള വിശേഷണം മോദി ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുപ്പു പ്രചാരണം ഉച്ചസ്ഥായില്‍ നില്‍ക്കുമ്പോള്‍ മാര്‍ച്ച് 17-നാണ് മോദിയും ബിജെപി നേതാക്കളും ട്വിറ്റര്‍ യൂസര്‍ നെയിമില്‍ “ചൗക്കീദാര്‍” എന്ന പദം കൂട്ടിച്ചേര്‍ത്തത്.

“”കാവല്‍ക്കാരന്റെ (ചൗക്കീദാര്‍) ഭാവാര്‍ഥത്തെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താനുള്ള സമയമായി. രാജ്യപുരോഗതിക്ക് പ്രവര്‍ത്തിക്കുന്നതോടൊപ്പം രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന അര്‍ഥത്തിനു കൂടുതല്‍ വീര്യം പകരേണ്ടതുമുണ്ട്.

ട്വിറ്ററില്‍നിന്ന് മാത്രമാണ് ചൗക്കീദാര്‍ പോവുന്നത്. എന്നാല്‍, അതെന്റെ അവിഭാജ്യ ഘടകമായി തുടരും”” -നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ചൗക്കീദാര്‍ എന്ന വാക്ക് രാജ്യസുരക്ഷയുടെ പ്രതീകമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്