നെഹ്റു ഇല്ലാതെ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം; പേരുമാറ്റം ന്യായീകരിച്ച് ബിജെപി, നെഹ്റുവെന്ന പേര് പോലും ബിജെപി ഭയക്കുന്നുവെന്നു കോൺഗ്രസ്

ഡൽഹിയിൽ ജവഹർലാല്‍ നെഹ്റുവിന്‍റെ പേരിലുള്ള മ്യൂസിയത്തിന്‍റേയും ലൈബ്രറിയുടെയും പേര് മാറ്റി കേന്ദ്രസർക്കാർ. നേരത്തെ എടുത്ത തീരുമാനം സ്വാതന്ത്ര്യദിനത്തിൽ മ്യൂസിയം അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്നാണ് പുതിയ പേര്.

പേരുമാറ്റിയ കേന്ദ്ര നടപടിക്കെതിരെ നിരവധിപ്പേരാണ് വിമർശനം ഉയർത്തിയിരിക്കുന്നത്. നെഹ്റുവിന്‍റെ പൈതൃകത്തെ നശിപ്പിക്കാനുള്ള ശ്രമമെന്ന് കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് മോദിയെ നയിക്കുന്നത് ഭയവും അരക്ഷിതാവസ്ഥയുമാണെന്ന് പരിഹസിച്ചു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജയില്‍വാസം അനുഭവിച്ച ആദ്യപ്രധാനമന്ത്രിയോടുള്ള വെറുപ്പാണ് നടപടിക്ക് കാരണമെന്നായിരുന്നു മാണിക്കം ടാഗോർ എംപിയുടെ പ്രതികരണം.

എന്നാൽ നെഹ്റുവിന്‍റെ പേരിനെ തന്നെ ബിജെപി ഭയക്കുന്നുവെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കുറ്റപ്പെടുത്തിയത്. വിമർശനങ്ങൾ നാലു വശത്തു നിന്നും ഉയരുമ്പോൾ പ്രതിരോധം താർക്കുവാൻ പരിശ്രമിക്കുകയാണ് ബിജെപി നേതാക്കൾ. കോണ്‍ഗ്രസിന് നെ്ഹുറുവിനെയും കുടുംബത്തെയും കുറിച്ച് മാത്രമെ ചിന്തയുള്ളുവെന്ന് ബിജെപി തിരിച്ചടിച്ചു. എല്ലാ പ്രധാനമന്ത്രിമാർക്കും മ്യൂസിയത്തില്‍ ഇടം നല്‍കുകയാണ് മോദി ചെയ്യുന്നതെന്നും ബിജെപി നേതാവ് രവി ശങ്കർ പ്രസാദ് ന്യായീകരിച്ചു.

ബ്രിട്ടീഷ് സേനാതലവന്‍റെ വസതിയായിരുന്ന തീൻമൂർത്തി ഭവനിൽ പ്രധാനമന്ത്രിയെന്ന നിലയ്ക്ക് ജവർഹലാല്‍ നെഹ്റു പതിനാറ് വർഷം താമസിച്ചിരുന്നു. പിന്നീട് കേന്ദ്രസർക്കാർ രൂപം നല്കിയ ഈ സ്മാരകത്തിലുള്ളത് രാജ്യത്തെ മികച്ച ലൈബ്രറികളിൽ ഒന്നാണ്. എല്ലാ പ്രധാനമന്ത്രിമാരുടെയും ചരിത്രം പറയുന്ന മ്യൂസിയം ഇവിടെ തുടങ്ങിയ ശേഷമാണ് സ്ഥാപനത്തിന്‍റെ പേര് തന്നെ ഇപ്പോൾ കേന്ദ്രം മാറ്റി എഴുതിയിരിക്കുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ