ലൈംഗികാതിക്രമ പരാതിയില്‍ നാം തമിഴര്‍ കക്ഷി നേതാവ് സീമാനെ പൊലീസ് ചോദ്യം ചെയ്യും; ഡിഎംകെ സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് പരാതിക്കാരി

സ്റ്റാലിനെ വധിക്കാന്‍ ആഹ്വാനം ചെയ്ത പരമഹംസ ആചാര്യയെ വധിക്കാന്‍ 100കോടി പ്രഖ്യാപിച്ച നാം തമിഴര്‍ കക്ഷി ചീഫ് കോ-ഓര്‍ഡിനേറ്ററും സംവിധായകനുമായ സീമാനെ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് ചോദ്യം ചെയ്യും. നടി വിജയലക്ഷ്മിയുടെ ലൈംഗികാതിക്രമ പീഡന പരാതിയിലാണ് ചെന്നൈ സിറ്റി പൊലീസ് സീമാനെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അറിയിച്ചിരിക്കുന്നത്.

വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതായാണ് വിജയലക്ഷ്മി സീമാനെതിരെ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി. കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി സീമാനെത്തിയില്ല. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച ഹാജരാകാമെന്ന് ഇയാള്‍ അറിയിച്ചു.

സീമാനെതിരെ വിജയലക്ഷ്മി അടുത്തിടെ തിരുവള്ളൂരിലെ മജിസ്ട്രേട്ടിന് മുന്നിലും മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് അന്വേഷണം നടത്തിയില്ലെന്നും ഡിഎംകെ സര്‍ക്കാരില്‍ വിശ്വാസമുള്ളതിനാലാണ് വീണ്ടും പരാതി നല്‍കിയതെന്നും വിജയലക്ഷ്മി പറഞ്ഞു. സീമാനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്ന് വിജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ