പള്ളികള്‍ക്ക് അടിയില്‍ ക്ഷേത്രം തിരയുന്നവര്‍ സമാധാനം ആഗ്രഹിക്കുന്നില്ല; രാജ്യത്തെ മുസ്ലിം വിഭാഗത്തെ രണ്ടാംകിട പൗരന്മാരായി കേന്ദ്രം കാണുന്നു; ആഞ്ഞടിച്ച് അഖിലേഷ് യാദവ്

രാജ്യത്തെ മുസ്ലിം വിഭാഗത്തെ രണ്ടാംകിട പൗരന്മാരായി കേന്ദ്ര സര്‍ക്കാര്‍ കാണുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പള്ളികള്‍ക്ക് അടിയില്‍ ക്ഷേത്രം തിരയുന്നവര്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്നും അദേഹം പറഞ്ഞു.

മുസ്ലീങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു. അവര്‍ കൊല്ലപ്പെടുന്നു, സ്വത്തുക്കള്‍ കൊള്ളയടിക്കപ്പെടുന്നു, വീടുകള്‍ തകര്‍ക്കപ്പെടുന്നു, ഭരണകൂടത്തിന്റെ സഹായത്തോടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കുകയുമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇന്നത്തെ സാഹചര്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം എന്നാല്‍ രാജ്യദ്രോഹമാണ്. ബി.ജെ.പിയുടെ അഭിപ്രായത്തോടൊപ്പമല്ലെങ്കില്‍, മറ്റൊരു മതത്തില്‍പെട്ട ആളാണെങ്കില്‍ നിങ്ങള്‍ പീഡനത്തിന് ഇരയാക്കപ്പെട്ടേക്കാം. ജനസംഖ്യയുടെ 10 ശതമാനത്തെ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. 2014നുശേഷം രാജ്യത്ത് അസമത്വം വര്‍ധിച്ചുവെന്നും അഖിലേഷ് ആരോപിച്ചു

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ