ഇന്ത്യയിലെ നിയമങ്ങള്‍ കര്‍ക്കശം, മറികടക്കാന്‍ ഞങ്ങള്‍ക്കാവില്ല; അനുസരിക്കാനാണ് തീരുമാനം; ബി.ബി.സി ഡോക്യുമെന്ററി വിവാദത്തില്‍ ഇലോണ്‍ മസ്‌ക്

ഇന്ത്യയിലെ സൈബര്‍ നിയമങ്ങള്‍ ശക്തമാണെന്ന് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബിബിസി ഡോക്യുമെന്ററി വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദേഹം. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ ട്വിറ്റര്‍ നീക്കിയത് എന്തുകൊണ്ടാണെന്ന് അറിയില്ല.

2002ലെ ഗുജറാത്ത് കലാപത്തില്‍ മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയില്‍ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തില്‍ രേഖകളുണ്ടെന്നുമാണു ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ എന്ന ബിബിസി ഡോക്യുമെന്ററിയില്‍ ആരോപിക്കുന്നത്. ഇതിന്റെ ലിങ്കുകളും ബന്ധപ്പെട്ട ഉള്ളടക്കങ്ങളും നീക്കം ചെയ്യാന്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളോടു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മസ്‌കിന്റെ മറുപടി.

ബിബിസി ഡോക്യുമെന്ററി വിവാദം എനിക്ക് അറിയില്ല. ഇന്ത്യയില്‍ ചില ഉള്ളടക്കങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റിയും ധാരണയില്ല. സമൂഹമാധ്യമങ്ങളില്‍ എന്തു പ്രത്യക്ഷപ്പെടണം എന്നതു സംബന്ധിച്ച് ഇന്ത്യയിലെ നിയമം കുറച്ചു കര്‍ക്കശമാണ്. രാജ്യത്തിന്റെ നിയമം മറികടക്കാന്‍ ഞങ്ങള്‍ക്കാവില്ല. ജീവനക്കാര്‍ ജയിലില്‍ പോകണോ, നിയമങ്ങള്‍ അനുസരിക്കണോ എന്നതിലൊന്നു തിരഞ്ഞെടുക്കേണ്ടി വന്നാല്‍, നിയമം പാലിക്കാനാണു തീരുമാനിക്കുക. ബിബിസിയുടെ ട്വിറ്റര്‍ സ്‌പേസസിനു നല്‍കിയ അഭിമുഖത്തില്‍ ഇലോണ്‍ മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്.

Latest Stories

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ

വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ

ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും വിവ പാലസ്തീന്‍ ഗാനം ഉയരണം; ഇസ്രായേലിന്റേത് കണ്ണില്‍ചോരയില്ലാത്ത കടന്നാക്രമണമെന്ന് സിപിഎം