മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് വി. മുരളീധരന്‍ 

നരേന്ദ്ര മോദിയുടെ രണ്ടാം എന്‍ ഡി എ സര്‍ക്കാര്‍ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുമ്പോള്‍ കേരളത്തില്‍ നിന്നും ഒരു മന്ത്രിയുണ്ടാകും. നിലവില്‍ രാജ്യസഭാ എം പിയും കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവുമായ വി മുരളീധരന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ സന്ദേശം  ലഭിച്ചതായി അദ്ദേഹം തന്നെ സ്ഥിരീകരിച്ചു.

രാഷ്ട്രപതി ഭവനില്‍ ഇന്ന് വൈകിട്ട് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പായി നാലുമണിക്കുള്ള ചായ സത്ക്കാരത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചുവെന്നാണ് സ്ഥിരീകരണം. ഇതോടെ രണ്ടാം എന്‍ഡിഎ മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നും പ്രാതിനിധ്യമുണ്ടാകുമെന്ന് ഉറപ്പായി. മഹാരാഷ്ട്രയില്‍ നിന്നാണ് രാജ്യസഭയിലേക്ക് ബിജെപി മുരളീധരനെ തിരഞ്ഞെടുത്തത്.

ആദ്യമന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യം വേണമെന്ന ആവശ്യം മോദി അംഗീകരിക്കാന്‍ തയ്യാറായത് അവസാന നാളുകളിലാണ്. അന്ന് അല്‍ഫോന്‍സ് കണ്ണന്താനത്തിനാണ് ആ ചീട്ട് വീണത്. കണ്ണന്താനത്തെ കുടാതെ നടന്‍ സുരേഷ് ഗോപി, വി മുരളീധരന്‍ എന്നിവരെയാണ് ആദ്യമോദി സര്‍ക്കാര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തത്. സംസ്ഥാന പാര്‍ട്ടി അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ കുറച്ച് മാസക്കാലം മിസോറാമിലെ ഗവര്‍ണറുമാക്കിയിരുന്നു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്