മുംബൈ ഭീകരാക്രമണം; റാണയില്‍ നിന്ന് ലഭിച്ചത് സുപ്രധാന വിവരങ്ങള്‍, മുഖ്യ സൂത്രധാരൻ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ. തഹാവൂർ റാണയിൽ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. നിലവില്‍ അമേരിക്കയിൽ ജയിലിലാണ് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്നതിനായി അമേരിക്കയുടെ സഹായം എൻഐഎ തേടാനൊരുങ്ങുന്നതായാണ് സൂചന. ഒരാഴ്ച്ചയായി എൻഐഎ കസ്റ്റഡിയിലുള്ള തഹാവൂർ റാണയിൽ നിന്ന് മുംബൈ ഭീകരാക്രണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് എൻഐഎ.

റാണയുടെ സ്ഥാപനത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് ഡേവിഡ് ഹെഡ്ലി മുംബൈയിൽ എത്തിയത്. ആദ്യമായി മുംബൈയിൽ എത്തിയ ഇയാൾക്ക് റാണയുടെ നിർദ്ദേശപ്രകാരം ബഷീർ ഷെയ്ക്ക് എന്ന വ്യക്തിയാണ് സൗകര്യങ്ങൾ ഏർപ്പാടാക്കിയത്. താമസിക്കാനുള്ള ഹോട്ടലും പുതിയ ഓഫീസ് സൌകര്യം കണ്ടെത്തി നൽകിയതും ഷെയ്ഖായിരുന്നു. റാണയുടെ നിർദ്ദേേശപ്രകാരമാണ് ഷെയ്ഖ് ഹെഡ്ലിയെ സ്വീകരിച്ചതെന്നും ഏജൻസി വ്യക്തമാക്കുന്നു.

എന്നാൽ റാണയുടെയും ഹെഡ്ലിയുടെയും പദ്ധതികൾ സംബന്ധിച്ച് ഷെയ്ക്കിന് വിവരമുണ്ടായിരുന്നോ എന്നതിൽ ഏജൻസി വ്യക്തത നൽകിയിട്ടില്ല. മുംബൈ ജോഗ്വേരി സ്വദേശിയായ ഷെയ്ഖ് ഇതുവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ പട്ടികയിൽ ഇല്ല. ഇയാൾ പിന്നീട് ഇന്ത്യ വിട്ടെന്നാണ് വിവരം. കൂടാതെ ഹെഡ്ലിയുടെ ഇന്ത്യയിലെ മറ്റുയാത്രകളിൽ എല്ലാം റാണ സഹായത്തിന് ആളുകളെ നിയോഗിച്ചിരുന്നു. റാണയ്ക്ക് ഇന്ത്യയിൽ ഏതെങ്കിലും സംഘടനയായോ സംഘങ്ങളുമായോ ബന്ധമുണ്ടായിരുന്നോ എന്നത് അറിയാനാണ് ശ്രമം.

Latest Stories

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രയും ഗൗതം അദാനി നേടിയെടുത്ത വിദേശ കരാറുകളും

സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

IND vs ENG: ജഡേജയെക്കുറിച്ച് 2010 ൽ ധോണി നടത്തിയ പ്രസ്താവന വീണ്ടും ചർച്ചയാവുന്നു

ബിജെപി ഭരണത്തിലെ കന്യാസ്ത്രീമാരുടെ അറസ്റ്റും സഭാ മേലധ്യക്ഷന്മാരുടെ പ്രീണനവും; സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

ശത്രു മുട്ടുമടക്കിയപ്പോള്‍ എന്തിന് അവസാനിപ്പിച്ചു; ഓപ്പറേഷന്‍ സിന്ദൂറില്‍ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

കളമശേരി സർക്കാർ പോളിടെക്നിക്കിലെ കഞ്ചാവ് കേസ്; മുഖ്യപ്രതി പിടിയിൽ, ഇയാൾ ഹോസ്റ്റലിലേക്ക് എത്തിക്കാൻ കഞ്ചാവ് കൈമാറിയ ആൾ

തുടർച്ചയായുളള ഡയാലിസിസ്, ഒരേ സ്ഥലത്ത് മാത്രം 750 കുത്തിവയ്പ്പുകൾ, ചികിത്സയ്ക്കായി ചെലവായത് കോടികളെന്ന് വെളിപ്പെടുത്തി നടൻ പൊന്നമ്പലം

സേഫാണ്, വിശ്വസിക്കാം...ഭാരത് NCAP 2025-ലെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 5 കാറുകൾ

'റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്ന്'; കൂടത്തായി കൊലപാതക പാരമ്പരയിൽ കോടതിയിൽ മൊഴിയുമായി ഫോറൻസിക് സർജൻ