മുംബൈയിൽ ആശുപത്രിയിൽ തീപിടുത്തം; നാല് പേർ മരിച്ചു

മഹാരാഷ്​ട്രയിലെ താനെയിലെ പ്രൈം ക്രിട്ടികെയര്‍ എന്ന സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ നാല്​ രോഗികൾ മരിച്ചു. മുംബൈയിൽ നിന്ന്​ 28 കിലോമീറ്റർ അകലെയാണ്​ സംഭവസ്ഥലം. പ്രൈം ക്രിട്ടി​കെയർ ആ​ശുപത്രി കൗസയിലാണ് സ്ഥിതി ചെയ്യുന്നത്​. പുലർച്ചെ 3.40ഓടെയാണ്​ സംഭവം. മൂന്ന്​ ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ്​ തീയണച്ചത്​.

20 രോഗികളെ ആശുപത്രിയിൽ നിന്ന്​ രക്ഷപ്പെടുത്തി. ഇതിൽ എട്ട്​ പേരെ ഐ.സി.യുവിലാണ്​ പ്രവേശിപ്പിച്ചിരിക്കുന്നത്​. ആശുപത്രിയുടെ ഒന്നാം നിലയിലായിരുന്നു തീപിടുത്തമെന്ന്​ അധികൃതർ അറിയിച്ചു. കോവിഡ്​ രോഗികളാരും ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നില്ല.

അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക്​ അഞ്ച്​ ലക്ഷം രൂപ നഷ്​ടപരിഹാരം നൽകുമെന്ന്​ മഹാരാഷ്​ട്ര സർക്കാർ അറിയിച്ചു. പരിക്കേറ്റവർക്ക്​ ഒരു ലക്ഷം വീതവും നൽകും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ