മുംബൈ സ്‌ഫോടന കേസിലെ പ്രതി ജയിലില്‍ കൊല്ലപ്പെട്ടു; സഹതടവുകാര്‍ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചത് കുളിമുറിയിലെ തര്‍ക്കത്തിനിടെ

മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതിയെ സഹതടവുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മുഹമ്മദ് അലി ഖാന്‍ എന്ന മനോജ് കുമാര്‍ ഗുപ്തയെയാണ് സഹതടവുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതിയാണ് മുഹമ്മദ് അലി ഖാന്‍. കോലാപ്പൂരിലെ കലംബ സെന്‍ട്രല്‍ ജയിലിലാണ് സംഭവം നടന്നത്.

സംഭവത്തെ തുടര്‍ന്ന് അഞ്ച് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രതീക്, ദീപക് നേതാജി, സന്ദീപ് ശങ്കര്‍, ഋതുരാജ് വിനായക്, സൗരഭ് വികാസ് എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുള്ളത്. ജയിലിലെ കുളിമുറിയില്‍ കുളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

സ്‌ഫോടന പരമ്പര കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു മുഹമ്മദ് അലി ഖാന്‍. കുളിക്കുന്നതുമായി ബന്ധപ്പെട്ട് കുളിമുറിയിലുണ്ടായ തര്‍ക്കം കൈയാങ്കളിയിലെത്തി. ഇതേ തുടര്‍ന്ന് സഹതടവുകാര്‍ മുഹമ്മദ് അലി ഖാനെ ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട മുഹമ്മദ് അലിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി