മുകേഷ് അംബാനി വീണു; ഇനി ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ഗൗതം അദാനി

രാജ്യത്തെ ഏറ്റവും സമ്പന്നൻ എന്ന സ്ഥാനം വീണ്ടെടുത്ത് ഗൗതം അദാനി. മുകേഷ് അംബാനിയെ വീഴ്ത്തിയാണ് സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഗൗതം അദാനി എത്തിയത്. മുകേഷ് അംബാനി രണ്ടാം സ്ഥാനത്താണ്.

2024ലെ ഹുറൂൺ ഇന്ത്യ സമ്പന്നപട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗൗതം അദാനി. 11.6 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആകെ ആസ്തി. 10 .1 ലക്ഷം കോടി രൂപയുമായി മുകേഷ് അംബാനി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെ 2024 ന്റെ തുടക്കത്തിൽ ഗൗതം അദാനി മുകേഷ് അംബാനിയെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ കോടീശ്വര പദവിയിലേക്ക് എത്തിയിരുന്നു. എന്നാൽ ഒരാഴ്ചകൊണ്ട് വീണ്ടും മുകേഷ് അംബാനി അദാനിയെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു.

314,000 കോടി രൂപയുടെ സമ്പത്തുമായി എച്ച്‌സിഎൽ ടെക്‌നോളജീസിൻ്റെ ശിവ് നാടാരും കുടുംബവും സമ്പന്നപട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. വാക്സിൻ നിർമ്മാതാവ് സൈറസ് പൂനവല്ലയും കുടുംബവും പട്ടികയിൽ നാലാം സ്ഥാനത്തും സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസിൻ്റെ ദിലീപ് ഷാംഗ്‌വി അഞ്ചാം സ്ഥാനത്തുമാണ്. 2024-ലെ ഹുറൂൺ ഇന്ത്യ സമ്പന്നരുടെ പട്ടിക പ്രകാരം, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി സെപ്‌റ്റോയിലെ 21 കാരിയായ കൈവല്യ വോറയാണ്.

ഹിൻഡൻബർഗ് റിപ്പോർട് വന്നതോടെ അദാനിയുടെ സമ്പത്ത് കുത്തനെ ഇടിഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനെന്ന സ്ഥാനത്ത് നിന്ന്നും മുപ്പത്തി ആറാം സ്ഥാനത്തേക്ക് വരെ അദാനി എത്തപ്പെട്ടു. അതേസമയം ആദ്യമായി ഒരു ബോളിവുഡ് താരം ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെ ഹോൾഡിംഗുകളുടെ മൂല്യം ഉയർന്നതോടെ ഷാരൂഖ് ഖാൻ ആണ് പട്ടികയിൽ ഇടം പിടിച്ചത്. ഒരു വർഷം കൊണ്ട് 40,500 കോടി രൂപയാണ് ഷാരൂഖ് ഖാൻ ആസ്തിയിലേക്ക് കൂട്ടിച്ചേർത്തത്.

Latest Stories

'തിരച്ചില്‍ നിര്‍ത്താന്‍ പറഞ്ഞിട്ടില്ല, ജെസിബി കൊണ്ടുവന്ന് പരിശോധിക്കണമെന്നാണ് ഞങ്ങള്‍ പറഞ്ഞത്'; പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് മന്ത്രി വി എന്‍ വാസവന്‍

കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം; കളക്ടര്‍ ഇന്ന് അന്വേഷണം തുടങ്ങും, പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

എന്നാലും പ്രഭാസിനോട് ഈ ചതി വേണ്ടായിരുന്നു, അസൂയ പാടില്ലെന്ന് ആദിപുരുഷ് ടീമിനോട് ആരാധകർ, എയറിലായി ചിത്രം

അനില്‍ അംബാനി 'ഫ്രോഡ്': സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ;'ആത്മനിര്‍ഭര'മെന്ന് നരേന്ദ്ര മോദി

കേരളത്തിന് എന്തിന് ഇങ്ങനൊരു മന്ത്രി; സിസ്റ്റം നന്നാക്കാന്‍ കഴിവില്ലെങ്കില്‍ വീണ രാജി വെച്ചു പോകണം; ബിന്ദുവിന്റെ മരണം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമെന്ന് ചെന്നിത്തല

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍