അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് മുന്നില്‍ മാലിന്യം തള്ളി എഎപി എംപി സ്വാതി മലിവാള്‍; കസ്റ്റഡിയിലെടുത്ത് പൊലീസ്

ഡല്‍ഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് മുന്നില്‍ മാലിന്യം തള്ളിയ എഎപി എംപി സ്വാതി മാലിവാളിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നഗരത്തിലെ മാലിന്യപ്രശ്‌നത്തെ കുറിച്ച് മനസിലാക്കാനും അരവിന്ദ് കെജ്‌രിവാളിനെതിരെ പ്രതിഷേധിക്കുന്നതിനും വേണ്ടി സ്വാതി ഡല്‍ഹിയിലെ വികാസ്പുരി ഏരിയയിലെ മാലിന്യ കൂമ്പാരം സന്ദര്‍ശിച്ചിരുന്നു. പിന്നാലെയാണ് നടപടി.

ഡല്‍ഹിയില്‍ ശുചിത്വത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എംപിയുടെ നടപടി. ഈ നഗരം മുഴുവന്‍ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണെന്ന് സ്വാതി മാലിവാൾ പറഞ്ഞു. ഡല്‍ഹിയുടെ എല്ലാ മൂലകളും വൃത്തികേടായിരിക്കുകയാണെന്നും റോഡുകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നുവെന്നും സ്വാതി മാലിവാൾ പറഞ്ഞു.

അഴുക്കുചാലുകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. അരവിന്ദ് കെജ്‌രിവാളുമായി സംസാരിക്കാനാണ് ഞാന്‍ വന്നത്. നിങ്ങള്‍ സ്വയം നന്നാവൂ അല്ലെങ്കില്‍ പൊതുജനം നിങ്ങളെ നന്നാക്കുമെന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. അദ്ദേഹത്തിന്റെ ഗുണ്ടകളെയോ പൊലീസിനെയോ എനിക്ക് പേടിയില്ലെന്നും സ്വാതി മാലിവാൾ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ