സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നീക്കം; പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും, മോദിയുടെ ആഹ്വാനം നടപ്പിലാക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ

ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം നടപ്പിലാക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് നീക്കം.

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചെലവുചുരുക്കല്‍ നടപടികള്‍ തുടങ്ങി. ഇതിനിടെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ഇന്ത്യ ഉയര്‍ത്തി. ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ യോഗി ആദിത്യനാഥും ഉത്തരവിട്ടു. ഇന്ധന ഉപഭോഗംകുറയ്ക്കണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്താണ് ഉത്തരവ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാനാണ് നിര്‍ദ്ദേശം.

പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെ ഭാഗമായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് കോണ്‍വോയ് വാഹനങ്ങള്‍ കുറച്ചു. 13 ല്‍ നിന്ന് എട്ട് ആക്കിയാണ് കുറച്ചത്. കേന്ദ്ര സഹമന്ത്രി രാംദാസ് അത്താവലെ മെട്രോയില്‍ സഞ്ചരിച്ചാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ചെലവ് ചുരുക്കാനാണ് ഗുജറാത്ത് ഗവര്‍ണറുടെയും നീക്കം. സംസ്ഥാനത്തിനകത്തെ യാത്രയ്ക്ക് പൊതുഗതാഗതം ഉപയോഗിക്കും. ട്രെയിനിലും ബസിലും യാത്ര ചെയ്യുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഹെലികോപ്റ്റര്‍ തത്ക്കാലം ഒഴിവാക്കി. കോണ്‍വോയില്‍ വാഹനങ്ങളും കുറയ്ക്കും.

Latest Stories

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഡൽഹിയിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ

'മിന്നല്‍ മാജിക്ക്' ഈ മാസം വിപണിയിലെത്തും; വില 400 രൂപ

കുതിച്ചു കയറി സ്വർണവില; ചരിത്രാലാദ്യമായി പവന് 10,200 രൂപയുടെ വര്‍ധന

'ഉദയനിധിക്ക് സനാതനം എന്തെന്ന് അറിയില്ല, സനാതന ധര്‍മ്മം രാജ്യത്തിന്റെ ആത്മാവ്'; ദത്താത്രേയ ഹൊസബല്ല

വെടിനിർത്തൽ കരാർ അധിക നാൾ നീണ്ടുനിൽക്കില്ല: ഡൊണാൾഡ് ട്രംപ്

ഇഷാൻ സെഞ്ചുറി നേടിയ ദിവസം ഞാൻ എന്റെ മനസ്സിൽ പറഞ്ഞു ‘സഞ്ജു, നീ ഇത് അവന് വിട്ടുകൊടുക്കൂ, അവൻ ഇത് അർഹിക്കുന്നു’: സഞ്ജു സാംസൺ

സബ്സ്റ്റേഷനിൽ അറ്റകുറ്റ പണികൾക്ക് സമയമെടുക്കും; 4 ജില്ലകളിൽ ഭാഗികമായി വൈദ്യതി മുടങ്ങും, മുന്നറിയിപ്പ് നൽകി കെഎസ്ഇബി

“ബംഗാൾ കത്തുമ്പോൾ: അഴിമതി, വർഗീയ രാഷ്ട്രീയം, ജനാധിപത്യത്തിന്റെ വിചാരണ”

'ചോദ്യ പേപ്പർ ചോർച്ച സംഘടിത അഴിമതി, നരേന്ദ്ര മോദിയുടെ അമൃതകാലം വിഷകാലമായി'; നീറ്റ് യുജി പരീക്ഷ റദ്ധാക്കിയതിൽ വിമർശനവുമായി രാഹുൽ ഗാന്ധി

സ്‌ക്രീനിൽ അവതരിപ്പിക്കുന്ന വേഷത്തെക്കാളും വലിയ ഉത്തരവാദിത്തമാണ് ജനം വിജയ്‌യെ ഏൽപ്പിച്ചത് : മലേഷ്യൻ പ്രധാനമന്ത്രി