മോര്‍ബി തൂക്കുപാല ദുരന്തം; ഒറേവ ഗ്രൂപ്പ് പത്ത് ലക്ഷം രൂപ വീതം ഇടക്കാല നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

ഗുജറാത്തില്‍ 135 പേരുടെ മരണത്തിനിടയാക്കിയ മോര്‍ബി തൂക്കുപാല ദുരന്തത്തില്‍ പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഏറ്റെടുത്തിരുന്ന ഒറേവ ഗ്രൂപ്പ് മരിച്ചവരുടെ കുടുംബത്തിന് ഇടക്കാല ആശ്വാസമായി 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി.

അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കണമെന്നും കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് സോണിയ ഗോകാനി, ജസ്റ്റിസ് സന്ദീപ് ഭട്ട് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം.

ഇടക്കാല നഷ്ടപരിഹാരം നാലാഴ്ചയ്ക്കകം നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്. സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും കോടതി ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ദുരന്തത്തില്‍ അനാഥരായ ഏഴു കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

മാച്ചു നദിയ്ക്ക് കുറുകെ സ്ഥാപിച്ച പാലം അറ്റകുറ്റപണികള്‍ക്ക് ശേഷം 2022 ഒക്ടോബര്‍ 26 നാണ് തുറന്ന് കൊടുത്തിരുന്നത്. നാല് ദിവസങ്ങള്‍ക്ക് ശേഷം അപകടം സംഭവിക്കുകയായിരുന്നു. 12 മാസങ്ങള്‍ക്ക് ശേഷം തുറന്ന് കൊടുക്കേണ്ട പാലം 7 മാസങ്ങള്‍ക്കുള്ളില്‍ തുറന്ന് നല്‍കുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ