കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കശ്മീരിലെ സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹി എയിംസിലേക്കെത്തിച്ചു. അദ്ദേഹത്തിന്റെ് ചികിത്സയും ആരംഭിച്ചിട്ടുണ്ട്. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്.

ഡോക്ടര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ് തരിഗാമിയെ ഡല്‍ഹിയിലേക്ക് എത്തിച്ചത്. ജമ്മു കശ്മീര്‍ പുനസംഘടനക്ക് ശേഷം വീട്ടുതടങ്കലില്‍ ആയിരുന്ന തരിഗാമിയെ അടിയന്തരമായി ഡല്‍ഹിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിക്ക് അടിയന്തരമായി വൈദ്യസഹായം ആവശ്യമാണെന്ന് സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയുടെ അനുമതിയോടെ കശ്മീരില്‍ തരിഗാമിയെ സന്ദര്‍ശിച്ച യെച്ചൂരി തരിഗാമിയുടെ ആരോഗ്യസ്ഥിതിയെ പറ്റി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിരുന്നു.

തരിഗാമിയുടെ ചികിത്സ ഉള്‍പ്പെടെ തടസ്സപ്പെട്ടിരിക്കുന്നു, തടങ്കലിലാക്കാന്‍ ഉത്തരവില്ലാതെ തന്നെ ജമ്മു കശ്മീര്‍ അധികൃതര്‍ തരിഗാമിയെ തടങ്കലില്‍ വെച്ചിരിക്കുന്നു എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സത്യവാങ്മൂലത്തിലുണ്ടായിരുന്നത്.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി