ലൗ ജിഹാദ് ആരോപിച്ചുള്ള കൊലപാതകം; അഫ്രസുലിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് മമത ബാനര്‍ജി

ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട അഫ്രസുലിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പശ്ചിമ ബാംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും മമത പറഞ്ഞു. കൊല്‍കത്തയില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത.

രാജസ്ഥാനിലെ സംഭവം കേട്ടപ്പോള്‍ തനിക്ക് സങ്കടവും അമര്‍ഷവുമുണ്ടായി. ഒരാള്‍ ഹിന്ദുവാണോ മുസ്ലീമാണോ എന്നുള്ളത് വിഷയമല്ല. രാജസ്ഥാനില്‍ നടന്ന കൊലപാതകം മനുഷ്യത്വ രഹിതമാണ്. അഫ്രസുലിന്റെ ഭാര്യയ്ക്ക് ജില്ലാ ഭരണകൂടം എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ അവര്‍ക്കുള്ള നീതി ആര് നല്‍കുമെന്നും മമത ചോദിച്ചു. നിരവധി തൊഴിലാളികള്‍ അന്യ സംസ്ഥാനങ്ങളില്‍ തൊഴില്‍ തേടി പോകുന്നുണ്ട്. തങ്ങള്‍ക്കുണ്ടാകുന്ന അനീതികള്‍ക്കെതിരെ കോടതിയില്‍ പോകാന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കണമെന്നും മമത കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വ്യാഴായ്ചയാണ് പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലക്കാരനായ അഫ്രസുല്‍ ഖാന്‍ എന്ന തൊഴിലാളി ക്രൂരമായി കൊലചെയ്യപ്പെട്ടത്. ലൗ ജിഹാദ് ആരോപിച്ച് മഴുകൊണ്ട് വെട്ടി വീഴ്ത്തിയശേഷം തീ കൊളുത്തിയാണ് യുവാവിനെ കൊലപ്പെടുത്തിയത്. ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയിൽ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ദൃശ്യങ്ങളിലുള്ള ശംഭുലാല്‍ രേഗര്‍ എന്നയാളെയും എട്ട് സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഫ്രസുലിന്റെ മൃതദേഹം വെള്ളിയാഴ്ച രാത്രി മാല്‍ഡയിലെത്തിക്കും.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ