ജനക്ഷേമത്തിനായ് നിന്ന നേതാവ്; ജന്മവാര്‍ഷികത്തില്‍ താക്കറെയെ വാഴ്ത്തി മോദി

ശിവസേന സ്ഥാപക നേതാവായ ബാല്‍ താക്കറെ ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താക്കറെയുടെ ജന്മവാര്‍ഷികത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച ട്വീറ്റിലാണ് പരാമർശം.

‘ശ്രീ ബാലാസാഹേബ് താക്കറെ ജിയുടെ ജയന്തി ദിനത്തില്‍ ആദരാഞ്ജലികള്‍. ജനങ്ങളുടെ ക്ഷേമത്തിനായി നിലകൊണ്ട അദ്ദേഹം ശക്തനായ നേതാവ് എന്ന നിലയില്‍ ഓര്‍മിക്കപ്പെടും,’ മോദി ട്വിറ്ററില്‍ കുറിച്ചു.

2019ലാണ് മഹാരാഷ്ട്ര ഭരണം പിടിക്കാന്‍ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാവികാസ് അഘാഡി എന്ന പേരില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത്. പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ശിവസേനയും ബി.ജെ.പിയും തമ്മില്‍ വാക്ക്‌പോര് രൂക്ഷമായിരുന്നു.

1926 ജനുവരി 23 ന് പൂനെയിലാണ് ബാല്‍ താക്കറെയുടെ ജനനം. 1960 ല്‍ ദിനപത്രത്തിലെ തന്റെ കാര്‍ട്ടൂണിസ്റ്റ് ജോലി അദ്ദേഹം ഉപേക്ഷിച്ചു. 1966 ജൂണ്‍ 19തിനാണ് താക്കറെ ശിവസേന രൂപീകരിക്കുന്നത്. 2012 നവംബര്‍ 17 നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് താക്കറെ അന്തരിച്ചത്.

ദീര്‍ഘനാളുകളായി എന്‍.ഡി.എയിലെ പ്രബലമായ കക്ഷികളിലൊന്നായിരുന്നു ശിവസേന. എന്നാല്‍ ബി.ജെ.പിയുമായുണ്ടായ അസ്വാരസ്യങ്ങളെത്തുടര്‍ന്ന് ശിവസേന എന്‍.ഡി.എ മുന്നണിയിലെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.ബിജെപിക്കൊപ്പം നിന്ന് 25 വർഷം പാഴാക്കിയെന്ന് ഉദ്ധവ് താക്കറെ കുറച്ച് മുമ്പ് പറഞ്ഞിരുന്നു.

Latest Stories

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?