മോദി രാജ്യത്തെയും ജനാധിപത്യത്തെയും നശിപ്പിക്കുന്നു; പ്രതിപക്ഷ നേതാക്കളെ ബിജെപിയിൽ ചേർക്കാൻ സമ്മർദ്ദം: സോണിയ ഗാന്ധി

പ്രതിപക്ഷ നേതാക്കളെ പാർട്ടിയിൽ ചേർക്കാൻ ബിജെപി സമ്മർദ്ദം ചെലുത്തുകയാണെന്ന് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ലോക‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളെ ഭീഷണിപ്പെടുത്തി ബിജെപി തങ്ങളുടെ പക്ഷത്തേക്ക് ചേർക്കുകയാണ്. നമ്മുടെ രാജ്യത്തിൻ്റെ ജനാധിപത്യം ഇന്ന് അപകടകരമായ സ്ഥിതിയിലാണെന്നും സോണിയ ഗാന്ധി ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തേയും ജനാധിപത്യത്തേയും നശിപ്പിക്കുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു. മഹാനായി ഭാവിച്ചുകൊണ്ട് മോദി രാജ്യത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും  അന്തസ്സ് കീറിമുറിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുകയും ഭരണഘടനതന്നെ മാറ്റാനുള്ള ഗൂഢാലോചന നടക്കുകയുമാണെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്ത് വർഷത്തിനിടയ്ക്ക് തൊഴിലില്ലായ്‌മയും വിലക്കയറ്റവും അസമത്വവും അതിക്രമങ്ങളും ഇല്ലാതാക്കാൻ സർക്കാർ എന്താണ് ചെയ്‌തതെന്നും സോണിയ ഗാന്ധി ചോദിച്ചു

ജയ്‌പുരിലെ റാലിയിൽ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. സോണിയ ഗാന്ധിക്കൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ള നേതാക്കളും പങ്കെടുത്തു. റാലിയിൽ കോൺഗ്രസിൻ്റെ പ്രകടന പത്രികയും അവതരിപ്പിച്ചു. വെള്ളിയാഴ്ചയാണ് കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ