ഗുജറാത്ത് കലാപത്തിലെ ഇരകളുടെ ബന്ധുക്കളോട് മോദി സർക്കാരിന്റെ ക്രൂരത; കേന്ദ്രസർക്കാർ ജോലിക്കുള്ള പ്രായപരിധി ഇളവ് പിൻവലിച്ചു

2002ലെ ഗുജറാത്ത് കലാപത്തിലെ ഇരകളുടെ ബന്ധുക്കൾക്ക് കേന്ദ്രസർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനായുളള പ്രായപരിധി ഇളവ് പിൻവലിച്ച് മോദി സർക്കാർ. 2007 മുതൽ നിലവിലുണ്ടായിരുന്ന പ്രായപരിധി ഇളവാണ് കേന്ദ്രസർക്കാർ പിൻവലിച്ചത്. എന്തുകൊണ്ടാണ് ഉത്തരവ് പിൻവലിച്ചത് എന്നത് സംബന്ധിച്ച് കൃത്യമായ വിശദീകരണം കേന്ദ്രം നൽകിയിട്ടില്ല.

‘2002ലെ ഗുജറാത്ത് കലാപത്തിൽ മരണപ്പെട്ടവരുടെ കുട്ടികൾക്കോ കുടുംബാംഗങ്ങൾക്കോ ജോലിക്ക് മുൻഗണന നൽകുന്നതുമായി ബന്ധപ്പെട്ട 2007 മെയ് 14ലെ ഉത്തരവ് അസാധുവായിരിക്കും. ഇനിമുതൽ അർദ്ധസൈനിക സേനകളിലോ പൊലീസിലോ സർക്കാർ വകുപ്പുകളിലോ ജോലികൾക്ക് പ്രായപരിധിയിൽ ഇളവ് പോലുളള പ്രത്യേക പരിഗണന ഇവർക്ക് ലഭിക്കില്ല’ – എന്നാണ് മാർച്ച് 28ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നത്.

2007ൽ യുപിഎ സർക്കാരാണ് ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടവരുടെ മക്കൾക്കും ബന്ധുക്കൾക്കും നഷ്ടപരിഹാരത്തിനു പുറമേ കേന്ദ്രസർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് പ്രായപരിധി ഇളവുകൾ നൽകിയത്. 2014ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്റലിജൻസ് ബ്യൂറോയിലും സിഐഎസ്എഫിലുമുൾപ്പെടെ പ്രായപരിധി ഇളവ് നടപ്പാക്കിയിരുന്നു. കലാപത്തിൽ കൊല്ലപ്പെട്ടയാളുടെ മകൾ, മകൻ, സഹോദരി, സഹോദരൻ, ഭാര്യ, ഭർത്താവ് തുടങ്ങിയവർക്കാണ് പ്രായപരിധി ഇളവിന് അർഹതയുണ്ടായിരുന്നത്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും