ഹിന്ദു യുവാവിനോട് സംസാരിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ ഹിന്ദു യുവാവിനോട് സംസാരിച്ചെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. സഹരന്‍പൂര്‍ ജില്ലയിലെ ദേവ്ബന്ദില്‍ ഡിസംബര്‍ 11ന് ആയിരുന്നു സംഭവം. തുടര്‍ന്ന് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ മൊഹമ്മദ് മെഹ്താബ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇതോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്. ബന്ധുവീട്ടില്‍ പോയി മടങ്ങിയ പെണ്‍കുട്ടികളോട് അതുവഴി ബൈക്കിലെത്തിയ യുവാവ് വഴി ചോദിച്ചു. ഈ സമയം അതുവഴി വന്ന രണ്ട് പേര്‍ പെണ്‍കുട്ടികള്‍ വഴി പറഞ്ഞുകൊടുക്കുന്നതിനിടയില്‍ ഇടപെടുകയായിരുന്നു.

തുടര്‍ന്ന് മുസ്ലീം പെണ്‍കുട്ടികള്‍ ഹിന്ദു യുവാവിനോട് സംസാരിച്ചെന്ന് ആരോപിച്ച് വിഷയം വഷളാക്കുകയായിരുന്നു. കൂടുതല്‍ ആളുകള്‍ എത്തിയതോടെ യുവാവിന്റെ കൈയിലുണ്ടായിരുന്ന സമ്മാനപ്പൊതി പെണ്‍കുട്ടികള്‍ നല്‍കിയതാണെന്ന് ആരോപിച്ച് കുട്ടികളെ മര്‍ദ്ദിക്കാന്‍ ആരംഭിച്ചു. പെണ്‍കുട്ടികളുടെ ഹിജാബ് അഴിച്ചുമാറ്റാന്‍ ശ്രമിച്ചതായും പെണ്‍കുട്ടികളുടെ പരാതിയിലുണ്ട്.

തുടര്‍ന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ സഹോദരനെ വിളിക്കാനായി ഫോണ്‍ എടുത്തതോടെ അക്രമികള്‍ ഫോണ്‍ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു. ഇതിനിടയില്‍ യുവാവ് ഹിന്ദു അല്ലെന്ന് മനസിലാക്കിയതോടെ അക്രമം അവസാനിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടികള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

പിന്നാലെ കുട്ടികള്‍ ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി സംഭവങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് കുട്ടികള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ