എംഎല്‍എമാര്‍ കൂറുമാറിയാല്‍ പെന്‍ഷന്‍ ലഭിക്കില്ല; ബില്‍ അവതരിപ്പിച്ച് ഹിമാചല്‍ പ്രദേശ് നിയമസഭ

നിയമസഭയില്‍ കൂറുമാറുന്ന എംഎല്‍എമാരെ പൂട്ടാന്‍ പുതിയ നിയമ നിര്‍മ്മാണവുമായി ഹിമാചല്‍ പ്രദേശ്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ അതരിപ്പിച്ച ബില്‍ അനുസരിച്ച് ഇനി കൂറുമാറുന്ന എംഎല്‍എമാര്‍ പെന്‍ഷന് അര്‍ഹരല്ല. കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കപ്പെടുന്നവരെയാണ് പെന്‍ഷന് അനര്‍ഹരായി കണക്കാക്കുക.

ഇതുസംബന്ധിച്ച് സഭയില്‍ അവതരിപ്പിച്ച ബില്ല് പാസായി. മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിംഗ് സുഖു കഴിഞ്ഞ ദിവസമാണ് സഭയില്‍ ബില്ല് അവതരിപ്പിച്ചത്. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ അനുസരിച്ച് ഏതെങ്കിലും ഘട്ടത്തില്‍ അയോഗ്യനാക്കപ്പെട്ടാല്‍ നിയമപ്രകാരം ആ വ്യക്തിയ്ക്ക് പെന്‍ഷന് അര്‍ഹതയില്ലെന്ന് കൂറുമാറ്റ നിരോധന നിയമം പരാമര്‍ശിച്ച് ബില്ലില്‍ പറയുന്നു.

ഹിമാചല്‍ പ്രദേശ് നിയമസഭ ഭേദഗതി ബില്‍ 2024 എന്നാണ് ബില്ലിന് നല്‍കിയിരിക്കുന്ന പേര്. നേരത്തെ നിയമസഭയില്‍ നടന്ന ബജറ്റ് അവതരണത്തില്‍ നിന്ന് വിട്ടുനിന്ന ആറ് എംഎല്‍എമാരെ അയോഗ്യരാക്കിയിരുന്നു. ആറ് പേരും പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും രണ്ട് പേര്‍ക്ക് മാത്രമാണ് സഭയില്‍ തിരിച്ചെത്താനായത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ