ഏത് ഷാ വന്നാലും തമിഴ്നാട് ഡല്‍ഹിയുടെ നിയന്ത്രണത്തിന് പുറത്ത്; എഐഎഡിഎംകെ ബിജെപി സഖ്യം റെയ്ഡ് ഭയന്നെന്ന് എംകെ സ്റ്റാലിന്‍

അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഏത് ഷാ വന്നാലും തമിഴ്നാടിനെ ഭരിക്കാന്‍ കഴിയില്ലെന്നും തിരഞ്ഞെടുപ്പില്‍ വിജയം ഡിഎംകെയുടേതാണെന്നും എംകെ സ്റ്റാലിന്‍. തമിഴ്നാട് എപ്പോഴും ഡല്‍ഹിയുടെ നിയന്ത്രണത്തിന് പുറത്തായിരിക്കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് ഭയന്നാണ് എഐഎഡിഎംകെ ബിജെപി സഖ്യത്തില്‍ ചേര്‍ന്നത്. എഐഎഡിഎംകെ സഖ്യത്തെ തട്ടിപ്പുസഖ്യമാണെന്ന് പറഞ്ഞ സ്റ്റാലിന്‍ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ബിജെപി നീറ്റില്‍ ഇളവ് നല്‍കുമോ എന്നും ചോദിച്ചു. സര്‍ക്കാരിന്റെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.

ഹിന്ദി നിര്‍ബന്ധമാക്കില്ല. പുതിയ മണ്ഡല രൂപീകരണം വഴി തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയില്ലെന്ന് ഉറപ്പുനല്‍കാനാകുമോ എന്നും തമിഴ്‌നാട് മുഖ്യമന്ത്രി ആരാഞ്ഞു. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും വേണ്ടിയാണ് തമിഴ്നാട് പോരാടുന്നത്. സംസ്ഥാനങ്ങള്‍ അവകാശങ്ങള്‍ ചോദിക്കുന്നതെങ്ങനെയാണ് തെറ്റാകുന്നതെന്നും സ്റ്റാലിന്‍ ചോദിച്ചു.

കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടത് കൊണ്ടാണ് തങ്ങള്‍ക്ക് ചരിത്രവിധി തേടി സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടി കേന്ദ്രത്തോട് യാചിക്കണമെന്ന് പറഞ്ഞ മോദിയുടെ പ്രസ്താവനയെക്കുറിച്ച് സ്റ്റാലിന്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്