കേരള, കര്‍ണാടക മുഖ്യമന്ത്രിമാരെ കരിങ്കൊടി കാണിക്കുമെന്ന് അണ്ണാമലൈ; ചെന്നൈ വിമാനത്താവളത്തില്‍ ബിജെപി പ്രതിഷേധം; പൊലീസിനെ വിന്യസിച്ച് എംകെ സ്റ്റാലിന്‍

മണ്ഡല പുനര്‍നിര്‍ണയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സമ്മേളനത്തിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ കരിങ്കൊടി കാണിക്കുമെന്ന് ബിജെപി. സംസ്ഥാനവ്യാപകമായി കരിങ്കൊടി പ്രതിഷേധംനടത്താന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.

തമിഴ്നാടിന്റെ താത്പര്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും ഭരണാധികാരികളെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വരവേല്‍ക്കുന്നതില്‍ പ്രതിഷേധിച്ചുകൂടിയാണ് സമരമെന്ന് ബിജെപി പറയുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനെയും കര്‍ണാടക ഉപമുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധങ്ങളുണ്ടാകുമെന്ന് അദേഹം പറഞ്ഞു. ബിജെപി സമരം പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രിമാര്‍ വന്നിറങ്ങുന്ന ചെന്നൈ വിമാനത്താവളത്തിന്റെ സുരക്ഷ പൊലീസ് വര്‍ദ്ധിപ്പിച്ചു.

മണ്ഡല പുനര്‍നിര്‍ണയ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും എല്ലാ മേഖലകളിലും പരാജയപ്പെട്ട ഡിഎംകെ സര്‍ക്കാര്‍ അതില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഈ വിഷയം ഉയര്‍ത്തി നാടകം കളിക്കുന്നതെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞു.

ഇന്നു രാവിലെ 10 മണിക്ക് മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും സ്വന്തം വീടിനുമുന്നില്‍ കരിങ്കൊടിയുമായി പ്രതിഷേധിക്കണമെന്ന് അണ്ണാമലൈ ആഹ്വാനംചെയ്തു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന് എതിരുനില്‍ക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെയും കാവേരിയില്‍നിന്ന് വെള്ളം വിട്ടുനല്‍കുന്നതിനെ എതിര്‍ക്കുന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും സ്റ്റാലിന്‍ ചുവപ്പു പരവതാനി വിരിച്ച് വരവേല്‍ക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ കരിങ്കൊടി സമരം നടത്തുന്നതെന്ന് അണ്ണാമലൈ പറഞ്ഞു.

അതേസമയം, തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ (ടാസ്മാക്) നടത്തുന്ന മദ്യവില്പനശാലയില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ചിത്രം ഒട്ടിച്ചതിന് സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ തിരുപ്പൂര്‍ വീരപാണ്ടി പോലീസ് കേസെടുത്തു.

തിരുപ്പൂര്‍ ഇടുവംപാളയം-മുരുഗംപാളയം റോഡിലുള്ള മദ്യവില്പനശാലയില്‍ പടം ഒട്ടിച്ചതിനാണ് സംസ്ഥാന സെക്രട്ടറി മലര്‍ക്കൊടി, ഗീതലക്ഷ്മി, കേശവന്‍, ദിനേശ് ചക്രവര്‍ത്തി, ഭാനുമതി എന്നിവര്‍ക്കെതിരേ കേസെടുത്തത്.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ