തമിഴകത്ത് അടിതെറ്റി എം. കെ. സ്റ്റാലിൻ; തൂത്തുവാരി ടിവികെ

തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായ എംകെ സ്റ്റാലിന് ഞെട്ടിക്കുന്ന തോൽവി. പാർട്ടിയുടെ ശക്തികേന്ദ്രമായ കൊളത്തൂർ സീറ്റിൽ ടിവികെ സ്ഥാനാർഥി വി.എസ്. ബാബുവാണ് സ്റ്റാലിനെ അട്ടിമറിച്ചത്.

ഇതോടെ തമിഴക രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി തമിഴക വെട്രി കഴകം മാറിയിരിക്കുകയാണ്. ടിവികെയുടെ ജോയിന്റ് ജനറൽ സെക്രട്ടറി കൂടിയാണ് വി.എസ് ബാബു. 2011 മുതൽ സ്റ്റാലിൻ കയ്യടക്കിവച്ച സീറ്റാണ് കൊളത്തൂർ.

എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥി ആർ. ശാന്തനകൃഷ്ണൻ മൂന്നാം സ്ഥാനത്തായി. 2021ൽ എഐഎഡിഎംകെയുടെ ആദി രാജാറാമിനെതിരെ 70,384 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്റ്റാലിൻ കൊളത്തൂരില്‍ നിന്നു ജയിച്ചു കയറിയത്.

Latest Stories

'കേരളത്തിൽ ഉണ്ടായ വികസനപ്രവർത്തനങ്ങളും ഉറപ്പ് വരുത്തിയ ക്ഷേമപ്രവർത്തനങ്ങളും വോട്ടായി മാറിയില്ല'; പാർട്ടി ശക്തമായി തിരിച്ചു വരുമെന്ന് എം എം മണി

'യുഡിഎഫ് പ്രവർത്തകരാണ് താരങ്ങൾ, ജയം സമ്മാനിച്ചതിന് ജനങ്ങളോട് നന്ദിപറയുന്നു'; കെ സി വേണുഗോപാൽ

ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി; ഞങ്ങൾ പറഞ്ഞ വിസ്മയങ്ങൾ കേരളം കണ്ടു : വി. ഡി. സതീശൻ

മാണി ഗ്രൂപ്പ് സംപൂജ്യർ; റോഷി അടക്കം പന്ത്രണ്ടു പേരും തോറ്റു

'ഇതൊക്കെ അണ്ണൻ അന്നേ പ്ലാൻ ചെയ്തിരുന്ന വിജയം'; ചർച്ചയായി ഗോട്ടിലെ നമ്പര്‍ പ്ലേറ്റ്

സിപിഎമ്മിനെ വെല്ലുവിളിച്ച് മത്സരിച്ച വിമതർക്ക് ജയം; ആദ്യ അട്ടിമറി പയ്യന്നൂരിൽ, തളിപ്പറമ്പും തൂക്കി

'നന്ദി...പാലക്കാടിനെ ചേർത്തു നിർത്തിയതിന്, വിശ്വസിച്ച നേതൃത്വത്തിന്'; രമേശ് പിഷാരടി

'ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ, കേരളം ജയിച്ചു...ഇനി യുഡിഎഫ് നയിക്കും'; ഫേസ്ബുക്ക് പോസ്റ്റുമായി വി ഡി സതീശൻ

'കേരളം തൂക്കി യുഡിഎഫ്'; 100 കടന്ന് മുന്നേറ്റം, സിപിഎം കോട്ടകൾ തകർത്തു

'ജനവിധി അംഗീകരിക്കുന്നു, ഇടതുപക്ഷ ചേരിയിൽ ഉറച്ചു നിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകും'; കെ ടി ജലീൽ