നാലാമത്തെ കുട്ടിക്ക് 4000 രൂപ, അഞ്ചാമത്തെ കുട്ടിക്ക് 5000 ,ജനനം പ്രോത്സാഹിപ്പിക്കാന്‍ മിസോറാം സഭ

കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് കൂടിയ ധനസഹായവുമായി മിസോറാമിലെ ക്രിസ്ത്യന്‍ സഭ. സഭയില്‍ ആളു കുറയുന്നുവെന്നതിനാലാണ് പണം നല്‍കി ജനനം പ്രോത്സാഹിപ്പിക്കാന്‍ സഭ മുതിരുന്നത്.നിലവില്‍ ക്രസ്ത്യന്‍ ജനതയ്ക്ക് മുന്‍തൂക്കമുള്ള സംസ്ഥാനത്തെ ലംഗ്ലെയ് ബസാര്‍ വെന്‍ങ് ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് സഹായധനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് നാലാമത്തിനെ കുഞ്ഞിന് 4000 രൂപയും അഞ്ചാമത്തെ കുഞ്ഞിന് 5000 രൂപയും പാരിതോഷിതകം നല്‍കും. കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിച്ചാല്‍ അതിനനുസരിച്ച് പണം ലഭിക്കും.

മിസോ ഗോത്രങ്ങള്‍ക്കിടയില്‍ കുറഞ്ഞ ജനന നിരക്കാണ് നിലനില്‍ക്കുന്നത്. ഇതിനൊരു മാറ്റത്തിനായാണ് ഇത്തരമൊരു പ്രോത്സാഹന നീക്കമെന്നാണ് ചര്‍ച്ച് ഭാരവാഹികള്‍ പറയുന്നത്. ജനന നിരക്ക് കുറവായതിനാല്‍ മിസോയിലെ ജനസംഖ്യയും കുറവാണ്. അതിനാല്‍ ഇത്തരം മാര്‍ഗങ്ങളിലൂടെ ജനസംഖ്യ വര്‍ധിപ്പിക്കാനാണ് ഉദേശിക്കുന്നതെന്ന് ചര്‍ച്ചിന്റെ സീനിയര്‍ എക്സിക്യൂട്ടീവ് അംഗം ലാല്‍റാംലീന പാച്യു പറഞ്ഞു.

2011 ലെ സെന്സെക്സ് പ്രകാരം മിസോറാമിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററില്‍ 52 പേരെന്ന നിലയിലാണ്.അരുണാചല്‍ പ്രദേശ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സ്ഥലമാണ് മിസോറാം. ഇവിടുത്തെ ഇപ്പോഴത്തെ ജനസംഖ്യാ വളര്‍ച്ച 23.48 ശതമാനമാണ്. നേരത്തെ അത് 29.18 ശതമാനമായിരുന്നു.

Latest Stories

കറിമസാലകളില്‍ മായം; എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം; സിംഗപ്പൂരും ഹോങ് കോങും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചയച്ചു; നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്

മോദിയ്ക്ക് തോല്‍ക്കുമെന്ന് ഭയം; ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നു; ഭരണഘടന മാറ്റാന്‍ ബിജെപി ലക്ഷ്യമിടുന്നു: രേവന്ത് റെഡ്ഡി

അദ്ദേഹം ഒരു സൂപ്പർസ്റ്റാറല്ല, കാരണം അദ്ദേഹത്തിൻ്റെ പ്രകടനങ്ങളെക്കുറിച്ച് ഞങ്ങൾ കൂടുതൽ സംസാരിക്കാറില്ല: ഐപിഎല്ലിലെ ഏറ്റവും അണ്ടർ റേറ്റഡ് താരം അയാളെന്ന് ഹർഭജൻ സിംഗ്

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍, രണ്‍ബിര്‍ മുതല്‍ തമന്ന വരെ കേസില്‍ കുടങ്ങി സൂപ്പര്‍ താരങ്ങളും!

ഐപിഎല്‍ 2024: ലഖ്‌നൗവിനെതിരായ സഞ്ജുവിന്റെ പ്രകടനം, വാക്ക് മാറ്റി കൈഫ്

ഒപ്പമുള്ളവരെ സംരക്ഷിക്കണം; സിപിഎം ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേരും; പരസ്യ പ്രഖ്യാപനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

ബീഫ് ഉപഭോഗം അനുവദിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു; മുസ്ലീങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് യോഗി ആദിത്യനാഥ്

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍; ഞെട്ടിത്തരിച്ച് താരം, വീഡിയോ

IPL 2024: നിയമത്തെ പഴിച്ചിട്ട് കാര്യമില്ല, കഴിവുള്ളവർ ഏത് പിച്ചിലും വിക്കറ്റെടുക്കും; ആവേശ് ഖാൻ പറയുന്നത് ഇങ്ങനെ

ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു