'മിഷൻ സക്സസ്'; പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ശുഭാംശു ശുക്ലയും സംഘവും തിരിച്ചെത്തി, ആക്സിയം 4 ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി

ബഹിരാകാശ നിലയത്തിലെ പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ശുഭാംശു ശുക്ലയും സംഘവും തിരിച്ചെത്തി. ആക്സിയം 4 ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി. ഡ്രാഗണ്‍ പേടകം വീണ്ടെടുത്ത് സ്പേസ് എക്‌സിന്‍റെ എംവി ഷാനോൺ കപ്പല്‍ കരയ്‌ക്കെത്തിക്കും. കഴിഞ്ഞ ജൂൺ 25ന് ആണ് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് നാലംഗ സംഘം ഉൾക്കൊള്ളുന്ന ഡ്രാഗൺ പേടകത്തെയും വഹിച്ച് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നത്.

ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം കാലിഫോര്‍ണിയ തീരത്ത് വിജയകരമായി ഇറങ്ങി. ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.

അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആർഒയും നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്നുള്ള സംയുക്ത ദൗത്യമാണിത്. ജൂൺ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാൾ നാല് ദിവസം അധികം നിലയത്തിൽ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങുന്നത്. ഭാവി ബഹിരാകാശ യാത്രകൾക്കും ശാസ്ത്ര ഗവേഷണങ്ങൾക്കും മുതൽക്കൂട്ടാകുന്ന അറുപത് പരീക്ഷണങ്ങളാണ് സംഘം പൂർത്തിയാക്കിയത്.

ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയാണ് ദൗത്യത്തിന്റെ പൈലറ്റ്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു. രാകേഷ് ശർമയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ എന്ന നേട്ടവും ശുഭാംശു സ്വന്തമാക്കി. വെറ്ററൻ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സൺ കമാൻഡറായുള്ള ദൗത്യത്തിൽ പോളണ്ടുകാരനായ സ്ലവോഷ് ഉസ്നാൻസ്കിയും ഹങ്കറിക്കാരൻ ടിബോർ കാപുവും മിഷൻ സ്പെഷ്യലിസ്റ്റുകളാണ്. സംഘം നിലയത്തിലെത്തിയ അതേ ഡ്രാഗൺ പേടകത്തിൽ തന്നെയാണ് ഭൂമിയിലേക്കുള്ള മടക്കവും.

Latest Stories

ഛത്തീ​സ്ഗ​ഡി​ൽ ഏ​റ്റു​മു​ട്ട​ൽ; 80 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ര​ണ്ട് മാ​വോ​യി​സ്റ്റ് നേതാക്ക​ളെ വ​ധി​ച്ചു

മു​ണ്ട​ക്കൈ - ചൂ​ര​ൽ​മ​ല പു​ന​ര​ധി​വാ​സം: മു​സ്ലീം ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വീ​ടു നി​ര്‍​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം വ​ൻ വി​ജ​യം, 4126 പേ​ർ പ​ങ്കെ​ടു​ത്തു: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്

ദൈ​വ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​വ​ർ ഭ​ഗ​വ​ത് ഗീ​ത​യെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ക്കു​ന്നു, പി​ണ​റാ​യി ന​ര​ക​ത്തി​ല്‍ പോ​കും: അ​ണ്ണാ​മ​ലൈ

'ശബരിമല മതേതര കേന്ദ്രം ആണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നു, ആഗോള അയ്യപ്പ സംഗമത്തിൽ ദുരൂഹത'; കുമ്മനം രാജശേഖരൻ

ഈ ഗ്രാമത്തിൽ വൃത്തി അൽപം കൂടുതലാണ്.. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ഇന്ത്യയിൽ?

'റോയലായി' നിരത്തിലേക്ക് ഇലക്ട്രിക് തൊട്ട് ഹൈബ്രിഡ് വരെ!

കണ്ണടച്ച് എല്ലാം അപ്‌ലോഡ് ചെയ്യല്ലേ.. എഐയ്ക്ക് ഫോട്ടോ കൊടുക്കുന്നതിന് മുൻപ് രണ്ട് തവണ ചിന്തിക്കണം

ഐഐടി പാലക്കാടും ബ്യൂമർക്ക് ഇന്ത്യ ഫൗണ്ടേഷനും ചേർന്ന് സാമൂഹ്യ സംരംഭകരെ കണ്ടെത്തുന്നതിനുള്ള ദിശ (DISHA) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

കെ ജെ ഷൈനെതിരായ സൈബർ അധിക്ഷേപം; കോൺഗ്രസ് നേതാവിന്റെ വീട്ടിൽ പരിശോധന, മൊബൈൽ പിടിച്ചെടുത്തു