പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് മെട്രോ സ്‌റ്റേഷന് സമീപം ഉപേക്ഷിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍

ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ശേഷം മെട്രോ സ്‌റ്റേഷന് സമീപം ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്താണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സാഗര്‍പൂരിലെ ഡബ്രി മെട്രോ സ്‌റ്റേഷന് സമീപത്ത് നിന്നാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

ബലാത്സംഗത്തിന് ശേഷം പ്രതി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതായും പൊലീസ് പറയുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയും പ്രായപൂര്‍ത്തിയാകാത്ത ആളാണ്. സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട ഇരുവരും നിരന്തരം ചാറ്റ് ചെയ്തിരുന്നു. പെണ്‍കുട്ടി സുഹൃത്തിനെ നേരില്‍ കാണാനെത്തിയപ്പോഴാണ് പ്രതി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്.

പീഡനത്തിന് ശേഷം ഓട്ടോറിക്ഷയിലാണ് പ്രതി പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാന്‍ ശ്രമിച്ചത്. വഴിയരികില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട സമീപവാസിയാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

Latest Stories

ടീം മൊത്തം അവന്റെ തലയിൽ ആണെന്നാണ് വിചാരം, അത് തെറ്റ് ആണെന്ന് മനസിലാക്കാൻ ഇന്ത്യൻ താരത്തിന് സാധിക്കുന്നില്ല; സൂപ്പർ താരത്തിനെതിരെ മിച്ചൽ മക്ലെനാഗൻ

കളക്ഷനില്‍ വന്‍ ഇടിവ്, 40 കോടി ബജറ്റില്‍ ഒരുക്കിയ 'നടികര്‍' ബോക്‌സ് ഓഫീസില്‍; ഇതുവരെ നേടിയത്..

വെറുതെ ചൂടാകേണ്ട അറ്റാക്ക് വരും! ദേഷ്യം ഹൃദയസംബന്ധമായ രോഗങ്ങൾ വിളിച്ചുവരുത്തുമെന്ന് പഠനം

സിഐടിയു ഗുണ്ടായിസം 20 രൂപയ്ക്ക് വേണ്ടി; ബിപിസിഎല്‍ ഡ്രൈവറെ മര്‍ദ്ദിച്ചത് അതിക്രൂരമായി; പ്രതികളെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഡ്രൈവര്‍മാര്‍

മോദി അനുകൂലമാധ്യമ പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി; മോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരുടെ ലൈവുകള്‍ റദ്ദാക്കി; സീ ന്യൂസില്‍ വന്‍ അഴിച്ചുപണി

അരണ്‍മനൈയിലെ ഹോട്ട് പ്രേതം, പേടിപ്പിക്കാനായി തമന്ന വാങ്ങിയത് കോടികള്‍; പ്രതിഫല കണക്ക് പുറത്ത്

അവസരം കിട്ടും കിട്ടും എന്ന് പ്രതീക്ഷിക്കും, പക്ഷെ അവസാനം ഇലവനിൽ സ്ഥാനം കിട്ടാതെ ബഞ്ചിൽ ഇരുത്തും; വിഷമം തുറന്ന് പറഞ്ഞ് ചെന്നൈ താരം

ടി 20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്നു കേള്‍ക്കാന്‍ പോകുന്ന പേര് അവന്‍റേതാകും: മൈക്ക് ഹെസ്സന്‍

പരീക്ഷ കഴിഞ്ഞ് പിറ്റേ ദിവസം കൊല്ലപ്പെട്ടു; റിസള്‍ട്ട് വന്നപ്പോള്‍ ഒന്‍പത് എ പ്ലസ്; പയ്യോളിയ്ക്ക് തീരാനോവായി ഗോപിക

കട്ടിട്ടോ മോഷ്ടിച്ചോ ഇല്ല, ഞാനൊരു സംവിധായകനാണ് എഴുത്തുകാരനല്ല.. 'മലയാളി'ക്കെതിരെ ഡീഗ്രേഡിങ് ആദ്യ ദിനം മുതലേയുണ്ട്: ഡിജോ ജോസ് ആന്റണി