തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ച സംഭവം; എക്‌സിന് നോട്ടീസ് അയച്ച് റെയില്‍വേ മന്ത്രാലയം

റെയില്‍വേ സ്റ്റേഷനിലെ അപകടത്തിന്റെ ദൃശ്യങ്ങള്‍ നീക്കാന്‍ ആവശ്യപ്പെട്ട് എക്‌സിന് നോട്ടീസ് അയച്ച് റെയില്‍വേ മന്ത്രാലയം. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഫെബ്രുവരി 15ന് നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. തിക്കിലും തിരക്കിലുംപെട്ട് യാത്രക്കാര്‍ മരിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന 285 ലിങ്കുകള്‍ പിന്‍വലിക്കാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിന്റെ ധാര്‍മ്മിക പ്രശന്ങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 17ന് റെയില്‍വേ എക്സിന് നോട്ടീസ് അയച്ചത്. 36 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം.

എക്‌സിന്റെ നയങ്ങള്‍ക്ക് എതിരാണ് ഇത്തരത്തിലുള്ള ദൃശ്യങ്ങളെന്നും ഇത് റെയില്‍വേയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും നോട്ടീസില്‍ പറയുന്നു. മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിലേക്കുള്ള രണ്ട് ട്രെയിനുകള്‍ സ്റ്റേഷനിലെത്തിയ സമയത്തുണ്ടായ അപകടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 18 പേരാണ് മരിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ