അമിത് ഷാ ആഭ്യന്തരം, നിര്‍മ്മല ധനകാര്യം, രാജ്നാഥ് സിംഗ് പ്രതിരോധം

കാത്തിരിപ്പിന് വിരാമമിട്ട് രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭയിലെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. എന്‍ഡിഎയുടെ വിജയത്തിന്റെ അമരക്കാരനും രാഷ്ട്രീയ ചാണക്യനുമായ അമിത് ഷായ്ക്കാണ് ആഭ്യന്തര വകുപ്പ്. പ്രതിരോധ വകുപ്പ് രാജ്നാഥ് സിംഗിനും, ധനകാര്യം നിര്‍മ്മല സീതാരാമനും വിദേശകാര്യം എസ്.  ജയശങ്കറിനുമാണ്. കേരളത്തിൽ നിന്ന് മന്ത്രി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വി.  മുരളീധരൻ വിദേശകാര്യ, പാര്‍ലിമെന്‍ററി വകുപ്പുകളിൽ സഹമന്ത്രിയാവും.

പിയൂഷ് ഗോയലിന് ഇക്കുറി റെയിൽവേക്ക് പുറമേ വാണിജ്യ വകുപ്പിന്‍റെ ചുമതല കൂടി നൽകി. സദാനന്ദഗൗഡയ്ക്ക് രാസവളവകുപ്പാണ് നൽകിയിരിക്കുന്നത്. രാം വിലാസ് പസ്വാന്‍ ഭക്ഷ്യ,  പൊതുവിതരണ വകുപ്പ് മന്ത്രിയാകും . പ്രകാശ് ജാവദേക്കര്‍ പരിസ്ഥിതി, വനം, വാര്‍ത്താ വിനിമയ വകുപ്പുകൾ കൈകാര്യം ചെയ്യും. രമേഷ് പൊക്രിയാൽ മാനവ വിഭവശേഷി മന്ത്രിയാകും.

ധനകാര്യം നിർമ്മല  സീതാരാമന്‌ നൽകിയ നീക്കം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അമിത് ഷായ്ക്ക് അല്ലെങ്കിൽ  പിയൂഷ് ഗോയലിന് ലഭിക്കുമെന്നായിരുന്നു പൊതു നിഗമനം.

25 മന്ത്രിമാർക്കാണ് 58 അംഗമന്ത്രിസഭയിൽ ക്യാബിനറ്റ് റാങ്കുള്ളത്. 24 സഹമന്ത്രിമാരും, സ്വതന്ത്രചുമതലയുള്ള 9 പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്. ആദ്യമന്ത്രിസഭാ യോഗം വൈകിട്ട് അഞ്ചരയ്ക്കാണ് ചേരുക.

മറ്റു വകുപ്പുകള്‍ ഇങ്ങിനെ

രാംവിലാസ് പസ്വാന്‍- കണ്‍സ്യൂമര്‍-ഭക്ഷ്യ പൊതുവിതരണം
നരേന്ദ്രസിംഗ് തോമര്‍- കൃഷി, കര്‍ഷക ക്ഷേമം, ഗ്രാമവികസനം, പഞ്ചായത്തിരാജ്
രവിശങ്കര്‍ പ്രസാദ്- നിയമകാര്യം, ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ടെക്ട്‌നോളജി
ഹര്‍സിമ്രത് സിംഗ് കൗര്‍ ബാദല്‍- ഭക്ഷ്യ സംസ്‌കരണം
താവര്‍ ചന്ദ് ഗേലോട്ട്- സാമൂഹ്യനീതി
എസ്. ജയശങ്കര്‍- വിദേശകാര്യം
രമേഷ് പൊക്രിയാല്‍ നിഷാങ്ക്- മനുഷ്യ വിഭവശേഷി
അര്‍ജുന്‍ മുണ്ട- ആദിവാസി ക്ഷേമം
സ്മൃതി ഇറാനി- ടെക്‌സ്റ്റൈല്‍സ്- വനിതാ ശിശു ക്ഷേമം
ഹര്‍ഷ വര്‍ദ്ധന്‍ ആരോഗ്യ, കുടുംബ ക്ഷേമം, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഭൗമശാസ്ത്രം
പ്രകാശ് ജാവ്‌ദേക്കര്‍- പരിസ്ഥിതി, ഫോറസ്റ്റ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ്
പിയൂഷ് ഗോയല്‍- റെയില്‍വേ, വാണിജ്യം, വ്യവസായം
ധര്‍മേന്ദ്ര പ്രധാന്‍- പെട്രോളിയം പ്രകൃതിവാതകം, സ്റ്റീല്‍
മുഖ്താര്‍ അബ്ബാസ് നഖ്വി- ന്യൂനപക്ഷ ക്ഷേമം
പ്രഹ്ലാദ് ജോഷി- പാര്‍ലമെന്ററി കാര്യം, കല്‍ക്കരി, ഘനനം
മഹേന്ദ്രനാഥ് പാണ്ഡേ- സ്‌കില്‍ ഡവലപ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്
അരവിന്ദ് ഗണപത് സാവന്ത്- ഘന-പൊതു വ്യവസായം
ഗിരിരാജ് സിംഗ്- മൃഗസംരക്ഷണം, ഡയറി, ഫിഷറീസ്
ഗജേന്ദ്ര സിംഗ് ഷെഖാവത്- ജലവകുപ്പ്‌

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ