ജാമിയ, ജെ.എൻ.യു സർവകലാശാലകളിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് "ഒരേ ഒരു ചികിത്സ മതി": മന്ത്രിയുടെ 'ഭീഷണി'

ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു), ജാമിയ മിലിയ ഇസ്‌ലാമിയ എന്നിവിടങ്ങളിലെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കുള്ള ശരിയായ ചികിത്സ തനിക്ക് അറിയാമെന്ന് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാൻ ബുധനാഴ്ച പറഞ്ഞു. പശ്ചിമ ഉത്തർപ്രദേശിൽ നിന്നുള്ളവർക്കായി സർവകലാശാലകളിൽ 10 ശതമാനം സീറ്റുകൾ നീക്കിവെച്ചാൽ മതി എന്നാണ് സഞ്ജീവ് ബല്യാൻ പൊതു റാലിയിൽ പറഞ്ഞത്.

“ഞാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനോട് അഭ്യർത്ഥിക്കുന്നു. ജെഎൻയു, ജാമിയ എന്നിവിടങ്ങളിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവർ, അവർക്ക് ഒരു ചികിത്സ മാത്രമേയുള്ളൂ. പടിഞ്ഞാറൻ യുപിയിൽ നിന്നുള്ളവർക്കു 10 ശതമാനം ക്വാട്ട നൽകുക … എല്ലാവരേയും ഈ ചികിത്സ സുഖപ്പെടുത്തും, മറ്റൊന്നും ആവശ്യമില്ല, “മീററ്റിൽ നടന്ന റാലിയിൽ സഞ്ജീവ് ബല്യാൻ പറഞ്ഞു.

കണക്കുകൾ പ്രകാരം ഇന്ത്യയിൽ കുറ്റകൃത്യങ്ങളുടെ തോത് കൂടുതലുള്ള സ്ഥലമാണ് പടിഞ്ഞാറൻ ഉത്തർപ്രദേശ്. നിലവിലെ കേന്ദ്ര സർക്കാരിൽ മൃഗസംരക്ഷണം, മത്സ്യബന്ധനം, ക്ഷീരകൃഷി എന്നീ വകുപ്പുകളിലെ സഹമന്ത്രിയാണ് സഞ്ജീവ് ബല്യാൻ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ