ആദിവാസി ബാലനെ കൊണ്ട് പൊതുജന മദ്ധ്യത്തില്‍ ചെരുപ്പ് ഊരിച്ച സംഭവം: തമിഴ്നാട് മന്ത്രി മാപ്പു പറഞ്ഞു

നീ​ല​ഗി​രി തെ​പ്പ​ക്കാ​ട്​ മു​തു​മ​ല വ​ന്യ​ജീ​വി സ​​ങ്കേ​ത​ത്തി​ൽ​ ആ​ദി​വാ​സി ബാലനെ കൊണ്ട് തന്റെ ചെരുപ്പ് ഊരിച്ച തമിഴ്നാട് വനം മന്ത്രി  ദി​ണ്ടി​ക്ക​ൽ ശ്രീ​നി​വാ​സ​ൻ കു​ടും​ബാം​ഗ​ങ്ങ​ളെ നേ​രി​ൽ വി​ളി​പ്പി​ച്ച്​ മാപ്പ്​ പറഞ്ഞു.  ഇതേത്തുടര്‍ന്ന് മസിനഗുഡി പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ കുട്ടി സമ്മതിച്ചു. എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരം കുട്ടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല.

സംഭവം വിവാദമായതോടെ പേ​ര​മ​ക​നെ പോ​ലെ ക​രു​തി​യാ​ണ്​ ബാ​ല​നെ വി​ളി​ച്ച്​ ചെ​രി​പ്പ​ഴി​ക്കാ​ൻ പ​റ​ഞ്ഞ​തെ​ന്നും നി​ക്ഷി​പ്​​ത താ​ത്​പ​ര്യ​ങ്ങ​ളി​ല്ലെ​ന്നും ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക്കി​ടെ ന​ട​ത്തി​യ ക്ഷേ​ത്ര​സ​ന്ദ​ർ​ശ​ന​ത്തി​ന്​ മു​​ന്നാേ​ടി​യാ​യാ​ണ്​ ​​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ആ​ദി​വാ​സി ബാ​ല​നെ വി​ളി​പ്പി​ച്ച്​ ചെ​രി​പ്പ്​ അഴിപ്പി​ച്ച​ത്. മുതുമല കടുവാ സംരക്ഷണ കേന്ദ്രത്തില്‍ കുങ്കിയാനകള്‍ക്കുള്ള 48 ദിവസത്തെ സുഖചികിത്സാ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. ഇതിന് മുന്നോടിയായി വനം ഉദ്യോഗസ്ഥരുടെയും പ്രാദേശിക നേതാക്കളുടെയും ഒപ്പമാണ് ശ്രീനിവാസന്‍ ക്ഷേത്രത്തിലെത്തിയത്.

ചെരുപ്പുകള്‍ നീക്കംചെയ്യാന്‍ മന്ത്രി രണ്ട് ആണ്‍കുട്ടികളോട് ആജ്ഞാപിക്കുന്നതും ആണ്‍കുട്ടികള്‍ മന്ത്രിക്കടുത്തേക്ക് വന്ന്, അവരിലൊരാള്‍ മുട്ടുകുത്തി ചെരുപ്പ് ഊരുന്നതുമായ വീഡിയോ പുറത്തു വന്നതോടെ മന്ത്രിയുടെ നടപടിയെ ചോദ്യം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്.

Latest Stories

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ