ദളിത് നേതാവ് ജിഗ്നേഷ് മേവാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണം: മൂന്ന് ലക്ഷം സംഭാവന നല്‍കി അരുന്ധതി റോയ്

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പിന്തുണവേണ്ടെന്നുറച്ച് സ്വതന്ത്രമായി മത്സരിക്കാനുള്ള ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മൂന്ന് ലക്ഷം രൂപ സംഭാവന ചെയ്ത് പ്രമുഖ സാഹിത്യകാരി അരുന്ധതി റോയ്. ബിജെപി, കോണ്‍ഗ്രസ് എന്നീ വമ്പന്‍ പാര്‍ട്ടികളോട് മുട്ടി നില്‍ക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ക്രൗഡ്ഫണ്ടിങ് കാംപയിന്‍ നടത്തുന്നതിനിടയിലാണ് അരുന്ധതി റോയ് വമ്പന്‍ സംഭാവന നല്‍കിയത്.

പത്ത് ദിവസം മുമ്പ് മാത്രം ആരംഭിച്ച ക്രൗഡ്ഫണ്ടിങ് കാംപെയിനില്‍ നൂറും മുതലുള്ള സംഖ്യ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സംഭാന നല്‍കാം. ഒന്‍പത് ലക്ഷം രൂപയാണ് ഇതുവരെ ക്രൗഡ്ഫണ്ടിങ്ങലൂടെ ദളിത് മുന്നേറ്റത്തിന് പുതിയ പാത തെളിക്കുന്ന ജിഗ്നേഷ് മേവാനിക്ക് ലഭിച്ചത്. സംഭാവനയ്ക്ക് നന്ദിയറിച്ചുകൊണ്ട് കഴിഞ്ഞ ദിവസം മേവാനി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു.

ജാതി വിവേചനത്തിനും അരികുവല്‍ക്കരണത്തിനുമെതിരേ പോരാടാനുള്ള തന്റെ കാംപെയിന് സംഭാവന നല്‍കണമെന്ന് മേവാനി അഭ്യാര്‍ത്ഥിച്ചിരുന്നു. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ വാദ്ഗാം മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മേവാനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Latest Stories

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?