ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ കേസുകള്‍ അവസാനിപ്പിക്കാമെന്ന് സന്ദേശം; തല വെട്ടിയാലും തല കുനിക്കില്ലെന്ന് മനീഷ് സിസോദിയ

ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി മദ്യമയത്തിലെ അഴിമതിയില്‍ അന്വേഷണം നേരിടുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ബിജെപിയില്‍ ചേര്‍ന്നാല്‍ സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ കേസുകളും അവസാനിപ്പിക്കാമെന്ന് തനിക്ക് സന്ദേശം ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആം ആദ്മി പാര്‍ട്ടി ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നാല്‍ സിബിഐ, ഇഡി കേസുകളെല്ലാം അവസാനിപ്പിക്കാമെന്ന് ബിജെപിയില്‍ നിന്ന് തനിക്കൊരു സന്ദശേം ലഭിച്ചു. എന്നാല്‍ താന്‍ ഒരു രജപുത്രനാണ്. മഹാറാണ പ്രതാപന്റെ പിന്‍ഗാമിയാണ്. തല പോയാലും ഗൂഢാലോചനക്കാര്‍ക്കും അഴിമതിക്കാര്‍ക്കും മുന്നില്‍ തലകുനിക്കില്ലെന്നുമാണ് തനിക്ക് പറയാനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം തനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും വ്യാജമാണെന്ന് ആവര്‍ത്തിച്ച സിസോദിയ എന്ത് വേണമെങ്കിലും ചെയ്യൂവെന്ന് ബിജെപിയെ വെല്ലുവിളിക്കുകയും ചെയ്തു.. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയവുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്ത സാഹചര്യത്തിലാണ് സിസോദിയയുടെ പ്രതികരണം. സിസോദിയ ഉള്‍പ്പെടെ 15 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ