67000 രൂപ വൈദ്യുതി ബില്‍; പണമടച്ചില്ല, മായാവതിയുടെ വീട്ടിലെ ഫ്യൂസ് ഊരി

വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അദ്ധ്യക്ഷയുമായ മായാവതിയുടെ വീട്ടിലെ ഫ്യൂസ് ഊരി. ഉടന്‍ തന്നെ പണം കെട്ടിയതോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

ഗ്രേറ്റര്‍ നോയിഡയിലെ ബദല്‍പൂരിലുള്ള മായാവതിയുടെ വീട്ടിലേക്കുളള വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. ബില്‍ തുകയായ 67000 രൂപ സമയത്തിന് അടയ്ക്കാതെ കുടിശ്ശിക ആയിരുന്നു. തുടര്‍ന്നാണ് നടപടി. ഇത് ഒരു സാധാരണ നടപടി മാത്രമാണ് എന്നാണ് ഇതു സംബന്ധിച്ചുളള ചോദ്യത്തിന് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

ഉടനെ തന്നെ മായാവതിയുടെ ബന്ധുക്കള്‍ 50000 രൂപ കെട്ടിയതോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. ഇതില്‍ യാതൊരുവിധ രാഷ്ട്രീയവും ഇല്ലെന്ന് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. ബില്‍ തുക കുടിശ്ശികയായതോടെയാണ് നടപടി സ്വീകരിച്ചത്. പണം അടച്ചതോടെ, വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായും അവര്‍ വ്യക്തമാക്കി.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ