ഡല്‍ഹിയില്‍ നാലുനില ഫ്ലാറ്റിൽ വൻ തീപിടിത്തം: 9 പേര് മരിച്ചു, നാലുപേരുടെ നില ഗുരുതരം

ഡല്‍ഹിയിലെ വിവേക് വിഹാര്‍ മേഖലയിലെ നാലുനില ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ 9 മരണം. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയിരുന്നു സംഭവം. പരിക്കേറ്റവരെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഇത് പിന്നീട് മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് തീ പടരുകയായിരുന്നു. താമസക്കാര്‍ ഉറങ്ങിക്കടക്കുമ്പോഴാണ് തീപടര്‍ന്നതെന്നാണ് നിഗമനം.

അപകടത്തിന് പിന്നാലെ പതിനാല് ഫയര്‍ എഞ്ചിനുകളാണ് സ്ഥലത്തെത്തിയത്. 12ലധികം പേരെ രക്ഷപ്പെടുത്തി. തീ പിടിത്തത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ചതാകാം തീപ്പിടിത്തത്തിലേക്കേ് നയിച്ചതെന്ന് താമസക്കാരിലൊരാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

Latest Stories

'അടിയന്തരാവസ്ഥ' പഠന വിഷയം; ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ആദ്യമായി ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും

മേയർ രാജി വെക്കണമെന്ന് ആവശ്യം; തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ എൽഡിഎഫ് ബിജെപി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, കൗൺസിലർമാർക്ക് പരിക്ക്

'ഒരു സ്വാതന്ത്ര്യവും നൽകിയില്ല, അമ്മയുടെ കാർക്കശ്യം വെറുപ്പ് നിറച്ചു'; ബെംഗളൂരുവിൽ മാതാപിതാക്കളെയും ഇളയ സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്വേതയുടെ മൊഴി

ഇന്ത്യയിലെ പുതിയ വാർത്താസമ്പദ്‌വ്യവസ്ഥയും സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ പോരാട്ടവും; ഗേറ്റ് കീപ്പർമാരില്ലാത്ത വാർത്താലോകം

'മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം, അതിൻ്റെ പേരിൽ പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല'; ടിപി രാമകൃഷ്ണൻ

സ്വര്‍ണവിലയില്‍ ഇന്നും വന്‍ ഇടിവ്; പവന് 1,02,760