ദളിത് യുവതിയെ വിവാഹം ചെയ്ത യുവാവിനും കുടുംബത്തിനും ഊരുവിലക്ക്; വിലക്ക് ലംഘിച്ചാല്‍ 1000 രൂപ പിഴ

കര്‍ണാടകയില്‍ ദളിത് യുവതിയെ വിവാഹം ചെയ്ത യുവാവിനും കുടുംബത്തിനും ഊരുവിലക്ക് കല്‍പ്പിച്ചതായി പരാതി. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ കുംസി ഹൊബ്ലി ഹൊറബൈലു ഗ്രാമത്തിലെ വിഎന്‍ ദിനേശ്, ഭാര്യ പ്രീതി എന്നിവര്‍ക്കാണ് ജോഗി സമുദായം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതേ തുടര്‍ന്ന് ദിനേശും കുടുംബവും ശിവമോഗ ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം നടന്നത്. സെപ്റ്റംബര്‍ 10ന് നടന്ന വിവാഹം 27ന് ശിവമോഗ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നാണ് ദിനേശിനും കുടുംബത്തിനും സമുദായ മുഖ്യന്മാര്‍ ചേര്‍ന്ന് വിലക്കേര്‍പ്പെടുത്തിയത്.

ഗ്രാമത്തിലെ മുപ്പതോളം കുടുംബങ്ങളാണ് ഊരുവിലക്ക് അനുസരിക്കേണ്ടത്. ദമ്പതികളുമായോ കുടുംബാംഗങ്ങളുമായോ സംസാരിക്കുന്നതിനും ഇടപഴകുന്നതിനും വിലക്കുണ്ട്. വിലക്ക് ലംഘിച്ചാല്‍ 1000 രൂപ പിഴ ഈടാക്കും. ഊരുവിലക്ക് ലംഘിക്കുന്നത് സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് 500 രൂപ സമുദായ മുഖ്യന്മാര്‍ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. പരാതി ലഭിച്ചയുടന്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ