പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്; അവര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്ന് ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്ന് ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായും മനോജ് സിന്‍ഹ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് ശക്തമായ മറുപടി നല്‍കിയതായും മനോജ് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇതേ കുറിച്ച് കൂടുതല്‍ വിശദീകരിക്കാനാകില്ലെന്ന നിലപാടിലാണ് മനോജ് സിന്‍ഹ. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കില്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. ഒരു നല്ല വാര്‍ത്ത വരും. എന്നാല്‍ ഒരു പ്രത്യേക തീയതി വെളിപ്പെടുത്തുന്നത് ഉചിതമല്ലെന്നും മനോജ് സിന്‍ഹ വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വിവിധ ഭീകരസംഘടനകളുടെ തലപ്പത്തുള്ളവര്‍ വധിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കും ഇതേ ഗതി തന്നെയായിരിക്കുമെന്നും ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍ അറിയിച്ചു. രാജ്യത്തെ ഭീഷണിപ്പെടുത്തുന്ന ആരെയും വെറുതെ വിടില്ലെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തെന്നും മനോജ് പറഞ്ഞു.

ഇന്ത്യന്‍ സൈന്യത്തിന് ഒരു തെളിവും നല്‍കേണ്ട ആവശ്യമില്ല. പാകിസ്ഥാന്‍ പല അവകാശവാദങ്ങളും ഉന്നയിച്ചെങ്കിലും ലോകത്തിന് മുന്നില്‍ ഒരു തെളിവും ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇന്ത്യന്‍ സൈന്യം തദ്ദേശീയമായ ഉപകരണങ്ങളാണ് ഉപയോഗിച്ചതെന്നും സൈന്യം പ്രകടിപ്പിച്ച കരുത്ത് പ്രശംസനീയമാണെന്നും സിന്‍ഹ അഭിപ്രായപ്പെട്ടു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ