മണിപ്പൂര്‍ കലാപത്തിന്റെ വീഡിയോ പ്രചരിപ്പിച്ചുവെന്ന് കേസ്; മധ്യപ്രദേശില്‍ സീറോ മലബാര്‍ സഭ വൈദികന്‍ ആത്മഹത്യ ചെയ്ത നിലയില്‍

മണിപ്പൂര്‍ കലാപത്തിന്റെ വീഡിയോ പ്രചരിപ്പിച്ചുവെന്ന പേരില്‍ കേസ് ചുമത്തിയ ഫാദര്‍ അനില്‍ ഫ്രാന്‍സിസിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സീറോ മലബാര്‍ സഭ വൈദികനും സാഗര്‍ അതിരൂപതാംഗവുമായിരുന്നു അനില്‍ ഫ്രാന്‍സിസ്. കലാപത്തിന്റെ വീഡിയോ പ്രചരിപ്പിച്ചുവെന്ന പേരില്‍ കേസെടുത്തതിന്റെ സമ്മര്‍ദ്ദത്തിലാണോ ആത്മഹത്യ എന്നും സംശയിക്കുന്നുണ്ട്. മധ്യപ്രദേശ് സ്വദേശിയാണ് അനില്‍ ഫ്രാന്‍സിസ്.

സെപ്റ്റംബര്‍ 14ന് ആണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. 13ന് അനില്‍ ഫ്രാന്‍സിസ് ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് വൈദികനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് രൂപതാ പിആര്‍ഒ സാബു പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു. വൈദികന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് പിആര്‍ഒ പറഞ്ഞു.

വൈദികന്റെ ആത്മഹത്യ കുറിപ്പില്‍ തന്റെ ശരീരം ദഹിപ്പിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആത്മഹത്യ കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത് പോലെ മരണാനന്തര ചടങ്ങുകള്‍ നടത്തുമെന്ന് ബിഷപ്പ് ജയിംസ് അത്തിക്കളം അറിയിച്ചു. 2013ല്‍ ആയിരുന്നു അനില്‍ ഫ്രാന്‍സിസ് വൈദികനായി തിരഞ്ഞെടുക്കപ്പെട്ടത്. മധ്യപ്രദേശ് പൊലീസ് ക്രിമിനല്‍ കേസ് എടുത്തത് അറിഞ്ഞ ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അനില്‍ ഫ്രാന്‍സിസ് എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

Latest Stories

IPL 2024: ഇനി കാൽക്കുലേറ്റർ ഒന്നും വേണ്ട, ആർസിബി പ്ലേ ഓഫിൽ എത്താൻ ഇത് മാത്രം സംഭവിച്ചാൽ മതി; എല്ലാ കണ്ണുകളും ആ മൂന്ന് ടീമുകളിലേക്ക്

ഇന്തോനേഷ്യയില്‍ വന്‍ ദുരന്തം: വിനോദയാത്രക്കാരുമായി പോയ ബസ് കാറുകളെയും സ്‌കൂട്ടറുകളെയും ഇടിച്ച് തെറിപ്പിച്ചു; 11 പേര്‍ മരിച്ചു, 53 പേര്‍ക്ക് പരിക്ക്

തിരക്കഥാ വിവാദം അവസാനിക്കുന്നില്ല, തന്റെ കഥ മോഷ്ടിച്ചെന്ന് എഴുത്തുകാരന്‍; 'മലയാളി ഫ്രം ഇന്ത്യ' വീണ്ടും വിവാദത്തില്‍

കണ്ണൂരിൽ റോഡരികില്‍ ഐസ്ക്രീം ബോംബുകൾ പൊട്ടിത്തെറിച്ചു

IPL 2024: അവരുടെ പിഴവിന് ഞാനെന്ത് പിഴച്ചു, വിലക്കിന് പിന്നാലെ പൊട്ടിത്തെറിച്ച് പന്ത്; പ്രതികരണം വെളിപ്പെടുത്തി അക്‌സര്‍ പട്ടേല്‍

ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം; മൂന്ന് പേർക്കെതിരെ കേസെടുത്ത് പൊലീസ്

ക്യാപ്റ്റന്‍സി ഈഗോയില്‍ ഊന്നി, ഗ്രൗണ്ടിലാണെങ്കില്‍ ലോക അഭിനയവും, ഫേക് കളിക്കാരന്‍; ഇന്ത്യന്‍ താരത്തിനെതിരെ ഡിവില്ലിയേഴ്‌സ്

'സാധാരണക്കാരെ പുഛിക്കാന്‍ ഹൈക്കമാന്‍ഡിന്റെ പിന്തുന്നയുണ്ടെന്ന് അഹങ്കരിക്കുന്നവന്‍'; ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു; രാജി ഭീഷണിയുമായി കെപിസിസി സെക്രട്ടറി

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ്; 96 ലോക്‌സഭാ മണ്ഡലങ്ങൾ വിധിയെഴുതുന്നു

ഇത് ചെപ്പോക്കിലെ ധോണിയുടെ അവസാന മത്സരമോ?, വലിയ അപ്ഡേറ്റ് നല്‍കി റെയ്ന