കഞ്ചാവ് നിയമവിധേയമാക്കാൻ ഒരുങ്ങി മണിപ്പൂർ സർക്കാർ

ഔഷധ നിർമാണത്തിന് വ്യാവസായിക ആവശ്യങ്ങൾക്കും മാത്രമായി കഞ്ചാവ് നിയമവിധേയമാക്കാൻ മണിപ്പൂർ സർക്കാർ. മുഖ്യമന്ത്രി എൻ ബിരേൻ സിങ് അറിയിച്ചതാണ് ഇക്കാര്യം. “സ്റ്റാർട്ട്-അപ്പ് മണിപ്പൂർ” പദ്ധതി പ്രകാരം പുതിയ പരിപാടി പ്രഖ്യാപിക്കാൻ ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം കഞ്ചാവ് നിയമവിധേയമാക്കുമെന്ന് വ്യക്തമാക്കിയത്.

കഞ്ചാവ് നിയമവിധേയമാക്കുന്നത് സംസ്ഥാനത്തിന്റെ വരുമാന വർദ്ധനവിന് സഹായകമായ ഒരു ആശയമാണെന്ന് ബിരേൻ സിങ് പറഞ്ഞു. “ഞങ്ങളുടെ വരുമാനം ശക്തമായിരിക്കണം. മാത്രമല്ല, മണിപ്പൂരിൽ ധാരാളം സ്ഥലങ്ങളിൽ കഞ്ചാവ് ചെടികളുണ്ട്. ഔഷധ നിർമാണത്തിനായി ഇത് വ്യാപകമായി ഉപയോഗിക്കാം. അതിലൂടെ സംസ്ഥാനത്തിന്‍റെ സാമ്പത്തികസ്ഥിതി ശക്തിപ്പെടുത്താനാകും”- സിംഗ് പറഞ്ഞു.

അരുണാചൽ പ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനകം തന്നെ കഞ്ചാവ് ഔഷധ ആവശ്യങ്ങൾക്കായി നിയമവിധേയമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഇക്കാര്യത്തിൽ ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.

Latest Stories

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ