സംഘർഷഭൂമിയായി വീണ്ടും മണിപ്പൂർ; കൊല്ലപ്പെട്ടത് ആറ് പേർ, കേന്ദ്രസർക്കാരിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

വീണ്ടും സംഘർഷഭൂമിയായ മണിപ്പൂരിൽ അടിയന്തിര നീക്കവുമായി സർക്കാർ. മുഖ്യമന്ത്രി ബിരേൻ സിംഗ് ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയുമായി കൂടിക്കാഴ്ച നടത്തി. ഇംഫാലിലെ രാജ്ഭവനിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തെ നിലവിലെ സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചു. കേന്ദ്രസർക്കാരിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന സംഘർഷങ്ങളിൽ മണിപ്പൂരിലെ ജിരിബാം ജില്ലയിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.

സംസ്ഥാനത്തെ ഭരണകക്ഷി എംഎൽഎമാരും മന്ത്രിമാരുമായി യോഗം നടത്തിയതിന് പിന്നാലെയാണ് ബിരേൻ സിങ് രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. ആറ് കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ 24 നിയമസഭാംഗങ്ങൾ യോഗത്തിൽ പങ്കെടുത്തതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. തീവ്രവാദികളെ നിയന്ത്രണത്തിലാക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ തീരുമാനമെടുത്തതായി ലാംലായിൽ നിന്നുള്ള ബിജെപി എംഎൽഎഖ് ഇബോംച പറഞ്ഞു.

ശനിയാഴ്ച മണിപ്പൂരിലെ ജിരിബാം ജില്ലയിൽ വയോധികനായ മെയ്തേയ് കൊല്ലപ്പെട്ടതിനെത്തുടർന്ന് രണ്ട് സായുധ സംഘങ്ങൾ തമ്മിൽ നടന്ന വെടിവയ്പ്പിലാണ് അഞ്ച് പേർ കൊല്ലപ്പെട്ടത്. പോലീസ് പറയുന്നതനുസരിച്ച്, ആയുധധാരികളായ കുക്കി വിഭാഗത്തിൽ പെട്ടവർ പുലർച്ചെ 4 മണിയോടെ നുങ്‌ചെപി ഗ്രാമത്തിൽ ആക്രമണം നടത്തുകയും 63 കാരനായ യുറെംബം കുലേന്ദ്ര സിങ് എന്ന മെയ്തേയിയെ ഉറക്കത്തിൽ കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള റസിദ്പൂർ ഗ്രാമത്തിലും ആക്രമണം നടത്തി.

ഇതോടെ കലാപത്തിൽ സംസ്ഥാനത്ത് ഈ മാസം ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. താഴ്‍വരയിലെ ഗ്രാമങ്ങളിൽ അത്യാധുനിക റോക്കറ്റുകളും ഡ്രോണുകളിൽ നിന്ന് വീഴുന്ന ബോംബുകളും കൊണ്ട് ആക്രമണങ്ങൾ നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം മണിപ്പൂരില്‍ തുടങ്ങിയ കലാപത്തില്‍ ഇതുവരെ 240 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇടക്കാലത്ത് മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്ക് നേരിയ അയവുണ്ടായെങ്കില്‍ അടുത്തിടയ്ക്ക് കുക്കി, മെയ്‌തേയ് വിഭാഗങ്ങള്‍ തമ്മിലുള്ള ആക്രമണങ്ങള്‍ രൂക്ഷമാകുകയായിരുന്നു.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്